ഇറ്റലിയില്‍ ഒളിച്ച അനിതയെ പൊക്കിയത് ഇഡി!! ഇനി പ്രവാസി വ്യവസായികളും കേരളത്തിലെ വമ്പന്‍ സ്രാവുകളും കൂട്ടത്തോടെ അകത്തുപോകും.. കള്ളകളികള്‍ ഓരോന്നായി പുറത്തേക്ക്..

ലോക കേരള സഭയില്‍ ആരുടെയൊക്കെയോ അതിഥിയായി പങ്കെടുത്ത അനിത പുല്ലയില്‍ അകത്തുപോകുമോ തിരിച്ചുപോകുമോ എന്നാണ് ഇനി അറിയാനുള്ളത്. ലോക കേരള സഭയില്‍ പങ്കെടുക്കാനാണ് അനിത എത്തിയതെന്നു പറയുമ്പോഴും പുരാവസ്തു കേസില്‍ ചോദ്യം ചെയ്യാന്‍ ഇവരെ ഇറ്റലിയില്‍ നിന്ന് ഇഡി വിളിച്ചുവരുത്തിയതാണെന്ന കാര്യവും പുറത്തുവരികയാണ്.
ഇതിനോടകം രണ്ടു തവണ അനിത പുല്ലയിലിനെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ അനിതയ്‌ക്കൊപ്പം അടുത്ത ദിവസം ചോദ്യം ചെയ്യും. ഉന്നത പോലീസ് സ്വാധീനത്തില്‍ അനിത പുല്ലയില്‍ കുറ്റങ്ങളെല്ലാം മോന്‍സന്‍ മാവുങ്കലിനുമേല്‍ ചാര്‍ത്തി ഇറ്റലിയിലേക്ക് മുങ്ങിയെങ്കിലും ഇഡി വീണ്ടും കുരുക്കു മുറുക്കുകയാണ്. മാത്രവുമല്ല മോന്‍സന്‍ മാവുങ്കലിന്റെ എല്ലാ വിധ തട്ടിപ്പുകളിലും കുറ്റകൃത്യങ്ങളിലും അനിതയ്ക്കും പങ്കുണ്ടായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിനെ കൊച്ചി ഇ ഡി ഓഫീസില്‍ എത്തിച്ചാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. പോക്‌സോ കേസില്‍ ഉള്‍പ്പെടെ 16 കേസുകളില്‍ പ്രതിയാണ് മോന്‍സന്‍ മാവുങ്കല്‍. ഇതില്‍ 13 എണ്ണത്തില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും പോക്‌സോ കേസിലും വിദേശ കറന്‍സി ഇടപാടുകളിലും ജാമ്യം ഉടനെയൊന്നും ലഭിക്കാനിടയില്ല.
കള്ളപ്പണം ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി കഴിഞ്ഞ ദിവസം ഇരുവരെയയും ചോദ്യം ചെയ്തത്. 10 കോടി രൂപയുടെ കള്ളപ്പണം ഇടപാടില്‍ അനിത പുല്ലയിലിനും പങ്കുണ്ടെന്ന സൂചനയിലാണ് വീണ്ടും ചോദ്യം ചെയ്യല്‍ നടത്താന്‍ തീരുമാനമായിരിക്കുന്നത്. തട്ടിപ്പിനിരയായ പരാതിക്കാരില്‍ നിന്നും കഴിഞ്ഞ ദിവസം ഇ ഡി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പുരാവസ്തു വില്‍പനയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലും ഇടപാടിന്റെ ഭാഗമായി നടന്നതായി ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴികള്‍ പരാതിക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
ഇടപാടില്‍ ഇടനിലക്കാരായിരുന്ന ചിലരെക്കൂടി വരും ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്തും സഹകാരിയുമായ അനിതാ പുല്ലയിലിനെ പോക്‌സോ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ചോദ്യം വിളിച്ചുവരുത്തി ചെയ്തത്. മോന്‍സന്‍ പ്രതിയായ പോക്‌സോ കേസിലെ പരാതിക്കാരിയായ ഇരയുടെ പേര് അനിതാ പുല്ലയില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയതിന്റെ പേരില്‍ ഇവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു.
മനപൂര്‍വ്വമല്ലെന്നും പരാതിയെക്കുറിച്ച് അറിയാതിരുന്നതിനാലാണ് പെണ്‍കുട്ടിയുടെ പേര് പറഞ്ഞത് എന്നാണ് അവര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതേ കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇത് പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കും.
മോന്‍സണ്‍ മാവുങ്കലിന്റെ കേസ് വന്നതോടെ തട്ടിപ്പിനിരയായവര്‍ ഇനിയും ഒരുപാട് പേരുണ്ടെന്നും അതെല്ലാം പുറത്തുവരണമെന്നും അനിത പുല്ലയില്‍ പറഞ്ഞിരുന്നു. മോന്‍സണിനെ മൂന്ന് വര്‍ഷമായി പരിചയമുണ്ടെന്നും മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോന്‍സനെ സംശയിക്കാന്‍ തുടങ്ങിയതെന്നുമായിരുന്നു അനിതയുടെ വെളിപ്പെടുത്തലുകള്‍. എന്നാല്‍ ഈ വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്നാണ് ഇഡി കരുതുന്നത്. ബഹ്‌റ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അനിത എങ്ങനെ ബന്ധം സ്ഥാപിച്ചു എന്നത് ഇനിയും വ്യക്തമായിട്ടില്ല. സംസ്ഥാന പോലീസ് ആസ്ഥാന കാര്യാലയത്തില്‍ ഇവര്‍ക്ക് ലഭിച്ച വലിയ സ്വാധീനത്തെക്കുറിച്ചും ഒട്ടേറെ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
ഈ സാഹചര്യം നിലനില്‍ക്കെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭയിലെത്തി വ്യവസായികള്‍ക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും സഭയില്‍ സമയം ചെലവഴിച്ചത്.
പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു.
https://www.facebook.com/Malayalivartha


























