സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവ അമ്മായിയമ്മ റിമാന്‍ഡില്‍

മാവേലിക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മായിയമ്മ അറസ്റ്റില്‍. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് നടപടി. പന്തളം പനങ്ങാട് സ്വദേശി ബിന്‍സി തോമസാണ് ആത്മഹത്യ ചെയ്തത്.
മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം നേരത്തെ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 26നാണ് ബിന്‍സി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച യുവതിയുടെ കുടുംബം തന്നെയാണ് ഫോണില്‍ നിന്ന് മര്‍ദിക്കുന്നതിന്റെയും മര്‍ദനമേറ്റ പാടുകളുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്ത് പൊലീസിന് നല്‍കിയത്.
https://www.facebook.com/Malayalivartha
























