തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സങ്കടക്കാഴ്ചയായി... തൃശൂർ ശ്രീനാരായണപുരത്ത് അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . ചെന്തെങ്ങ് ബസാർ വില്ലനശ്ശേരി പരേതനായ മോഹനന്റെ ഭാര്യ വനജ (61) മകൻ വിജേഷ് (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടില്‍ ഇവർ മാത്രമായിരുന്നു താമസം. ഗൃഹനാഥന്‍ മോഹനന്‍ നേരത്തെ മരണപ്പെട്ടിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് വിജേഷിനെ കണ്ടെത്തിയത്. വനജ അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. വനജയ്‌ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കുകയായിരുന്നു .
"https://www.facebook.com/Malayalivartha

























