ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി...

അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനത്തിൽ സി.ആർ. രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി. നിർമാണക്കമ്പനിയായ അശോക ബിൽഡ് കോൺ ലിമിറ്റഡ് 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റാണ് (ഡി.ഡി) കൈമാറിയത്.
ഇന്നലെ രാവിലെ 11.30ന് രാജേഷിന്റെ വീട്ടിലെത്തി കാർത്തികപ്പള്ളി തഹസിൽദാർ ബി. പ്രദീപ്, രാജേഷിന്റെ ഭാര്യ ഷൈലജയെ (ഷൈലമ്മ) ഡി.ഡി ഏൽപിച്ചു. ഉയരപ്പാത നിർമാണക്കമ്പനി കൺസ്ട്രക്ഷൻ മാനേജർ സിബിൽ ശ്രീധർ, ഗ്രാമപഞ്ചായത്ത് അംഗം റേച്ചൽ വർഗീസ്, സ്പെഷൽ തഹസിൽദാർ ബിജി, പൊതുപ്രവർത്തകനായ ജോമോൻ കൊളഞ്ഞിക്കൊമ്പിൽ എന്നിവരും ഉണ്ടായിരുന്നു.
രാജേഷിന്റെ പിതാവ് രാജപ്പൻ, അമ്മ സരസമ്മ, മക്കളായ ജിഷ്ണുരാജ്, കൃഷ്ണവേണി, റവന്യൂ, വില്ലേജ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha
























