ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ മരണത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസാണ് കേസെടുത്തത്. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബിജെപി നേതാക്കളെ ചോദ്യംചെയ്യും. . .
ഇന്നലെ ഉച്ചയോടെയാണ് ആനന്ദ് കെ തമ്പിയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്ന വാട്‌സ്ആപ്പ് സന്ദേശം അയച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കുമെന്ന് അറിയിച്ചെങ്കിലും തന്നെ പരിഗണിച്ചില്ലെന്നും അതില്‍ മനംനൊന്താണ് ജീവനൊടുക്കിയത് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നു.
ബിജെപി സ്ഥാനാര്‍ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിനുള്ള താല്‍പര്യം താന്‍ ആര്‍എസ്എസിന്റെ ജില്ലാ കാര്യകര്‍ത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും മാനസികമായ സമ്മര്‍ദം തനിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നെന്നും കുറിപ്പിലുണ്ട്.
"
https://www.facebook.com/Malayalivartha























