വാക്കുതർക്കത്തിനൊടുവിൽ മർദ്ദനം.... ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

എറണാകുളത്ത് കടയിൽനിന്നും സിഗരറ്റ് വാങ്ങുന്നതുമായുണ്ടായ തർക്കത്തെ തുടർന്ന് മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി. ചെട്ടിക്കാട് പള്ളത്തുശ്ശേരി ആന്റണി (63) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 15-ന് രാത്രി എട്ടിന് ശേഷമാണ് സംഭവം നടന്നത്.
ചെട്ടിക്കാട് പള്ളിയുടെ സമീപത്തെ കടയിൽ ആന്റണി സിഗരറ്റ് വാങ്ങുന്നതിനായി പോയി. 100 രൂപ നോട്ട് കൊടുത്ത് ഒരു സിഗരറ്റ് ചോദിച്ചപ്പോൾ ബാക്കി തരാനില്ലെന്ന് പറഞ്ഞ് സിഗരറ്റ് നൽകിയില്ല. ഇതേ തുടർന്ന് തർക്കമുണ്ടായി. കടയുടമ വാലത്ത് പ്രദീപും മകൻ പ്രബിനും ചേർന്ന് ആന്റണിയെ തള്ളിയിടുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ബോധരഹിതനായ ആന്റണിയെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിശോധനയിൽ ആറ് വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും ശ്വാസകോശത്തിന് ക്ഷതമുണ്ടെന്നും കണ്ടെത്തി. ചികിത്സയിലായിരുന്ന ആന്റണി ബുധനാഴ്ച രാത്രിയോടെ മരിച്ചു. ഭാര്യ: ഷേർളി. മക്കൾ: നിഥിന, ആഷ്മ, ആരോൺ. മരുമക്കൾ: ജെൻസൺ, ഷെർബിൻ.
മർദനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രദീപും (56) മകൻ പ്രബിനും (22) പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
"
https://www.facebook.com/Malayalivartha
























