കേരള സർവകലാശാലയ്ക്ക് ഇത് ചരിത്ര നേട്ടം; NAAC റി അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ്, ഈ നേട്ടം കൈവരിക്കുന്നത് കേരളത്തിലെ ഒരു സര്‍വകലാശാലയ്ക്ക് ഇതാദ്യമായി! ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്....

കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടമാണ് കൈവന്നിരിക്കുന്നത്. NAAC റി അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ് ലഭിക്കുകയുണ്ടായി. കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഇത്തരത്തിൽ നേട്ടം കൈവരിക്കുന്നത്. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ല്‍ B++ റാങ്കും 2015ല്‍ A റാങ്കുമാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചിരുന്നത്. ഇതുമൂലം യുജിസിയില്‍ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സര്‍വകലാശാലയ്ക്ക് ലഭിക്കുക.
അതോടൊപ്പം തന്നെ 3.67 എന്ന സ്‌കോറാണ് കേരളത്തിന് ലഭിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രയത്‌നമാണ് ഈ നേട്ടത്തിലെത്തിച്ചത്. NAAC സംഘം എത്തുന്നതിന് മുന്‍പ് തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി 70 മാര്‍ക്ക് ഇടും. ബാക്കി 30 മാര്‍ക്ക് നേരിട്ട് വിവിധ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നല്‍കുന്നത്. കൂടാതെ ഈ പരിശോധനയ്ക്കായി സംഘം എത്തുന്നതിന് മുന്‍പ് തന്നെ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും വലിയ പ്രയത്‌നം തന്നെ നടത്തിയിരുന്നു.
അതോടൊപ്പം തന്നെ നല്ല പ്രസന്റേഷനുകള്‍ തയ്യാറാക്കി അവതരിപ്പിച്ചും മറ്റും എല്ലാ രീതിയിലും സജ്ജമായിരുന്നു. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലവാരത്തോടെ മുന്നേറുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിക്കുകയുണ്ടായി. മറ്റ് സര്‍വകലാശാലകളും സമാനമായ മാര്‍ഗത്തിലൂടെ മികവോടെ മുന്നേറുകയാണെന്നും മന്ത്രി വ്യക്തമാക്കി.
നേട്ടം കൈവരിച്ച സര്‍വകലാശാലയ്ക്കും അതിന് വേണ്ടി വിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























