വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാനിന്റെ പിന്നിലിടിച്ച് അപകടം.. മൂന്നു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാനിന്റെ പിന്നിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വളഞ്ഞ് ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി. വണ്ടിയോടിച്ചിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടില്‍ ശ്യാംകുമാറിന്റെ(48)യും ഭാര്യ ശൈലജയ്ക്കും (47) കാലുകള്‍ക്ക് ഒടിവുണ്ട്.
ഇവരുടെ സുഹൃത്തായ നെടുമങ്ങാട് സ്വദേശിനി സിന്ധു(48)വിനും ഗുരുതര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പോലീസ് അഗ്‌നിരക്ഷാസേനാ അധികൃതരെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ശ്യാംകുമാറിനെ പുറത്തെടുത്തത്.
ഇന്നലെ വൈകിട്ട് 4.30-ഓടെ കോവളം വിഴിഞ്ഞം റോഡിലെ തിയേറ്റര്‍ ജങ്ഷനിലായിരുന്നു അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. 108 ആംബുലന്‍സില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
"
https://www.facebook.com/Malayalivartha
























