'കോടതിയിൽ എന്റെ ദൃശ്യം!' ചോർത്തിയത് ആരെന്ന് അറിയോ? ദിലീപിന്റെ തന്ത്രം ജയിച്ചു! സംഗതി ഒക്കെ മാറി മറിഞ്ഞു

വിചാരണ കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങൾ ചോർത്തിയത് ആരെന്നറിയണമെന്ന് ആക്രമിക്കപ്പെട്ട നടി. ഹൈക്കോടതിയിലാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തിൽ അന്വേഷണം വേണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു. കോടതിയിലുണ്ടായിരുന്ന മെമ്മറി കാർഡിൽ നിന്നും തന്റെ ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായാണ് തനിക്ക് കിട്ടിയ വിവരമെന്ന് നടി കോടതിൽ പറഞ്ഞു. മെമ്മറി കാർഡിൽ ഉള്ള ദൃശ്യങ്ങൾ തന്നെ ആക്രമിച്ച് പകർത്തിയതാണ്. 'കോടതിയിലെ മെമ്മറി കാർഡിലുള്ളത് തൻറെ ദൃശ്യമാണ്. അത് പുറത്ത് പോയാൽ തൻറെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയിൽ സർക്കാരും ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങൾ പരിശോധിച്ചു'. ഇക്കാര്യത്തിൽ അന്വേഷണം വേണെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ മെമ്മറി കാർഡിൽ നിന്ന് ദൃശ്യം ചോർന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നൽകി. ഈ ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ നൽകിയത് നിങ്ങൾ തന്നെയല്ലേയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. ഹർജിയിൽ വാദം നാളെയും തുടരും.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ഫോറൻസിക് അന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയിരന്നു.
അതേസമയം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഹർജിയുടെ പേരിൽ അന്വേഷണം നീട്ടിക്കൊണ്ട് പോകാനാണോ ശ്രമമെന്നും കോടതി ചോദിച്ചു. എന്നാൽ, മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്നു ദിലീപിനോട് കോടതി ചോദിച്ചു.
സർക്കാരിനെതിരെയും കോടതി വിമർശനം ഉയർത്തി. ദൃശ്യങ്ങൾ ചോർന്നതായി റിപ്പോർട്ടിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിമർശനം. മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയിട്ടുണ്ട്. ദൃശ്യങ്ങൾ അടക്കിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. പിന്നെ എങ്ങനെയാണു ദൃശ്യം ചോർന്നെന്നു പറയാനാകുക എന്നു കോടതി ചോദിച്ചു.
കൂടാതെ, വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ദിലീപ് ഫോണിലെ പഴയ ഫയലുകൾ നീക്കം ചെയ്യുന്നതിന് ബോധപൂർവമായ ശ്രമം നടന്നത് പ്രോസിക്യൂഷൻ വീണ്ടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹാഷ് വാല്യു മാറിയതിലെ അന്വേഷണത്തിന് മൂന്ന് ദിവസം മതിയാകും. അന്വേഷണം പൂർത്തിയാൻ ഇനിയും സമയം ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോർന്നുവെന്നതിന്റെ കൂടുതൽ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്നുവെന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
2018 ഡിസംബർ 13 ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കൈവശമായിരുന്നപ്പോഴാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തി.
വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഒടുവിൽ മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha
























