സംസ്ഥാനത്താദ്യമായി ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എ++ ഗ്രേഡ് നേടി കേരളസര്‍വകലാശാല

സംസ്ഥാനത്താദ്യമായി ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എ++ ഗ്രേഡ് നേടി കേരളസര്‍വകലാശാല. ഏഴില്‍ 3.67ഗ്രേഡ് പോയിന്റോടെയാണ് നേട്ടം കൈവരിച്ചത്.
നിലവില്‍ എ ഗ്രേഡായിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളില്‍ ഒമ്പതെണ്ണത്തിനേ ഈ ഗ്രേഡുള്ളൂ. ഇതില്‍പ്പെട്ട ആറ് സംസ്ഥാന സര്‍വകലാശാലകളില്‍ ഏറ്റവുമധികം സ്‌കോര്‍ കേരളയ്ക്കാണ്.
കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗില്‍ (എന്‍.ഐ.ആര്‍.എഫ്) ഒന്നാം റാങ്കുള്ള ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിനുള്ള ഗ്രേഡ് പോയിന്റാണ് കേരളയ്ക്കും ലഭിച്ചത്. എ++ ഗ്രേഡ് ലഭിച്ചതോടെ, ഇന്‍സ്റ്റിറ്റിയൂഷന്‍ ഒഫ് എക്‌സലന്‍സ്, സെന്റര്‍ ഒഫ് എക്‌സലന്‍സ് തുടങ്ങിയ പദവികള്‍ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി.
സംസ്‌കൃത സര്‍വകലാശാലയ്ക്ക് എ+ ലഭിച്ചതാണ് സംസ്ഥാനത്തെ ഉയര്‍ന്ന ഗ്രേഡ്.ഗ്രേഡിംഗിന് പരിഗണിച്ച ഘടകങ്ങളും കേരളയ്ക്ക് കിട്ടിയ സ്‌കോറും :-കരിക്കുലം-3.08, അദ്ധ്യാപനവും മൂല്യനിര്‍ണയവും-3.47, ഗവേഷണം-3.52, അടിസ്ഥാനസൗകര്യം-3.75, സ്റ്റുഡന്റ് സപ്പോര്‍ട്ട്-3.93, ഗവേണന്‍സും മാനേജ്‌മെന്റും-3.61, ഇന്‍സ്റ്റിറ്റിയൂഷണല്‍ വാല്യൂസ്-3.96. സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികള്‍ക്കാണ് ഏറ്റവുമധികം സ്‌കോര്‍.
പഠനവകുപ്പുകളിലും കോളേജുകളിലും യു.ജി.സി ഫെലോഷിപ്പ് ലഭിക്കാത്ത മുഴുവന്‍ ഗവേഷകര്‍ക്കും തനതുഫണ്ടില്‍ നിന്ന് ഫെലോഷിപ്പും, അര്‍ഹരായവര്‍ക്കെല്ലാം സ്‌കോളര്‍ഷിപ്പും നല്‍കിയതും പരിഗണിക്കപ്പെട്ടു.
കരകുളം, വിതുര എന്നിവിടങ്ങളിലെ ഗ്രാമങ്ങള്‍ ദത്തെടുത്ത് പരിസ്ഥിതിസംരക്ഷണ, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും കൊവിഡ് കാലത്ത് നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളടക്കം നല്‍കിയതും ഗ്രേഡിംഗില്‍ പ്രതിഫലിച്ചു.
കൊവിഡിനിടയിലും ഒരു പരീക്ഷപോലും മുടങ്ങാതെ നടത്തിയതും പരിഗണിക്കപ്പെട്ടു. . 5വര്‍ഷത്തേക്കാണ് ഈ ഗ്രേഡ്. 24ന് കാര്യവട്ടം കാമ്പസിലാണ് വിജയാഘോഷം.
വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെയും വിദേശത്തെയും സര്‍വകലാശാലകളില്‍ ഉപരിപഠനം എളുപ്പമാവും. കാമ്പസ് പ്ലേസ്‌മെന്റിന് കൂടുതല്‍ കമ്പനികളെത്തും. ബിരുദത്തിന്റെ മൂല്യം ഉയരും. വിദേശത്തടക്കം ജോലി സാദ്ധ്യതയേറും. ഗവേഷകര്‍ക്കും ഗുണകരമാകും.
" f
https://www.facebook.com/Malayalivartha
























