പിണറായിയുടെ മൂക്കിന് താഴെ ബഹ്‌റ നടത്തിയത് ശുദ്ധ തോന്നിവാസം; തുലച്ചത് 1.70 കോടി; പോരിനിറങ്ങി ടെക്‌നോപാര്‍ക്ക്; ജനങ്ങളുടെ പണം പോകുന്ന വഴിയേ...

മുന്‍ ഡിജിപിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ നടത്തിയത് ശുദ്ധ തോന്നിവാസം. സ്വന്തം ഭാര്യ ജോലി ചെയ്യുന്നതുകൊണ്ട് ടെക്‌നോപാര്‍ക്കിന്റെ സുരക്ഷയ്ക്കായി ലോക്‌നാഥ് ബെഹ്‌റയുടെ കാലത്ത് അവശ്യപ്പെട്ടതില്‍ അധികം പൊലീസിനെ നല്‍കി 1.70 കോടി രൂപയുടെ അധിക ബാധ്യത ഖജനാവിനുണ്ടാക്കിവച്ചിരിക്കുകയാണ്. സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ നടപടികള്‍ക്ക് മുതിരുകയാണ് ഡിജിപി അനില്‍കാന്ത്.
ഡിജിപി അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കിയതോടെയാണ് ഈ വിഷയം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകുന്നത്. അധികമായി നല്‍കിയ 18 വനിതാ പൊലീസുകാരെ ടെക്‌നോപാര്‍ക്കില്‍ നിന്നു ഡിജിപി അനില്‍കാന്ത് പിന്‍വലിക്കുകയും ചെയ്തു. ബെഹ്‌റയുടെ ഭാര്യ ജോലി നോക്കിയ കമ്പനിയിലെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരെ കുറിച്ചാണ് വിവാദം. തങ്ങള്‍ ആവശ്യപ്പെടാതെയാണു അധിക പൊലീസിനെ നല്‍കിയതെന്നാണു ടെക്‌നോപാര്‍ക്ക് അധികൃതര്‍ ഡിജിപിയെ അറിയിച്ചത്. അതുകൊണ്ട് തന്നെ അവര്‍ പണം നല്‍കില്ലെന്ന നിലപാടിലാണ്. എന്നാല്‍ ഇവര്‍ വാക്കാല്‍ ആവശ്യപ്പെട്ട പ്രകാരമാണ് അധിക പൊലീസിനെ നല്‍കിയതെന്നു ബെഹ്‌റയും അനില്‍ കാന്തിനെ അറിയിച്ചു.
ടെക്‌നോപാര്‍ക്കിന്റെ സുരക്ഷ കേരള പൊലീസിനു കീഴിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനാണ്. സുരക്ഷയ്ക്കായി പൊലീസിനു ടെക്‌നോപാ!ര്‍ക്ക് പണം നല്‍കുമെന്നു വ്യക്തമാക്കി 2017ല്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. 22 പൊലീസുകാരെയാണു ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ 40 പേരെ നിയോഗിച്ചു ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. 18 വനിതാ പൊലീസുകാരെയാണ് അധികമായി നല്‍കിയത്.
സര്‍ക്കാരോ ടെക്‌നോപാര്‍ക്കോ അറിയാതെയായിരുന്നു ഇത്. ആയുധവുമായി കാവല്‍ നില്‍ക്കുന്ന ഒരു പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലാതെ കാവല്‍ നില്‍ക്കുന്ന പൊലീസുകാരന് 1400 രൂപയുമാണ് ടെക്‌നോപാര്‍ക്ക് സര്‍ക്കാരിനു നല്‍കുന്നത്. എല്ലാവര്‍ഷവും 22 പൊലീസുകാരുടെ ശമ്പളം ടെക്‌നോപാര്‍ക്ക് സര്‍ക്കാരിനു നല്‍കി. 18 പൊലീസുകാരുടെ ശമ്പളം കൂടി വേണമെന്നാവശ്യപ്പെട്ട് എസ്‌ഐഎസ്എഫ് കമന്‍ഡാന്റ് ടെക്‌നോപാര്‍ക്കിനു കത്തു നല്‍കി. സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പൊലീസുകാര്‍ക്കു ശമ്പളം നല്‍കില്ലെന്നു ടെക്‌നോപാര്‍ക്ക് സിഇഒ മറുപടി നല്‍കി. കുടിശിക കുമിഞ്ഞിട്ടും അധികമായി നിയോഗിച്ചവരെ പിന്‍വലിച്ചില്ല. ബെഹ്‌റ വിരമിച്ചതിനു തൊട്ടടുത്ത ദിവസം അധികമായി നിയോഗിച്ച 18 പേരെയും ഡിജിപി അനില്‍ കാന്ത് പിന്‍വലിച്ചു.
അതേസമയം സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പൊലീസുകാര്‍ക്കു ശമ്പളം നല്‍കില്ലെന്നു ടെക്‌നോപാര്‍ക്ക് സിഇഒ മറുപടി നല്‍കി. ുടിശിക കൂടിയിട്ടും അധികമായി നിയോഗിച്ചവരെ ബെഹ്‌റ പിന്‍വലിച്ചില്ല. ബെഹ്‌റ വിരമിച്ചതിനു തൊട്ടടുത്ത ദിവസം അധികമായി നിയോഗിച്ച 18 പേരെയും ഡിജിപി അനില്‍ കാന്ത് പിന്‍വലിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ബെഹ്‌റയെ വെട്ടിലാക്കുന്നത്. ടെക്‌നോപാര്‍ക്ക് വേണ്ടെന്ന് പറഞ്ഞിട്ടും 18 പേരെ എന്തിനാണ് നിയോഗിച്ചതെന്നതാണ് ഉയരുന്ന ചോദ്യം. ഈ വിഷയത്തില്‍ തനിക്ക് ഭാവിയില്‍ പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് ഡിജിപി അനില്‍കാന്തിന്റെ നീക്കം. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുന്നതും എന്തു നടപടി എടുക്കണമെന്ന് ചോദിക്കുന്നതും. ഇതോടെ പന്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോര്‍ട്ടിലെത്തി.
ബെഹ്‌റ അധികമായി നിയോഗിച്ച പൊലീസുകാരുടെ ശമ്പള ഇനത്തില്‍ 1.70 കോടി ടെക്‌നോപാര്‍ക്ക് നല്‍കണമെന്നു ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതു നല്‍കില്ലെന്നു ടെക്‌നോപാര്‍ക്ക് കടുത്ത നിലപാടെടുത്തു. ആരാണോ പൊലീസിനെ അധികമായി നിയമിച്ചത് അവരില്‍ നിന്നു പണം ഈടാക്കണമെന്നു എസ്‌ഐഎസ്എഫ് കമന്‍ഡാന്റ് ഡിജിപിയെ അറിയിച്ചു. അക്കൗണ്ടന്റ് ജനറല്‍ ഈ ക്രമക്കേടു കണ്ടുപിടിച്ചാല്‍ പ്രശ്‌നമാകുമെന്ന് പൊലീസ് ഉന്നതര്‍ക്കും ബോധ്യപ്പെട്ടു. തുടര്‍ന്നാണു ആഭ്യന്തര വകുപ്പിനു കത്തെഴുതി അനില്‍ കാന്ത് തന്റെ ഭാഗം ശരിയാക്കുന്നത്.
ഏറെ കാലം കേരളാ പൊലീസിനെ നയിച്ച ഉദ്യോഗസ്ഥനാണ് ബെഹ്‌റ. അന്നൊന്നും വലിയ വിവാദങ്ങളില്‍ ചെന്നു പെട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായും അറിയപ്പെട്ടു. നിലവില്‍ കൊച്ചി മെട്രോയുടെ ചുമതലക്കാരനാണ്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണ കടത്തില്‍ അടക്കം മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കി കൂടെ നിന്ന ബെഹ്‌റയ്‌ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി എടുക്കുമെന്നത് ഏറെ നിര്‍ണ്ണായകമാണ്.
https://www.facebook.com/Malayalivartha