ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം.... ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.... തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം.... ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ 11.30 ഓടെയായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കൊവിഡ് കൂടെ വന്ന ശേഷം ആരോഗ്യ നില തീരെ മോശമാകുകയായിരുന്നു. തൃശ്ശൂര്‍ തിരുവമ്പാടിയിലുള്ള സഹോദരന്റെ ഫ്ളാറ്റിലായിരുന്നു അംബിക താമസിച്ചിരുന്നത്. വിവാഹ മോചിതയാണ്.
കഴിഞ്ഞ 20 വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അംബികാ റാവുവായിരുന്നു കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് .
തൊമ്മനും മക്കളും, സാള്‍ട്ട് ആന്റ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടക്കുക.
"
https://www.facebook.com/Malayalivartha
























