സ്കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

അവശത തോന്നിയപ്പോഴേക്കും ഡ്രൈവർ വാഹനം അരികിലേക്കൊതുക്കി നിർത്തിയയുടൻ കുഴഞ്ഞു വീണു, കുട്ടികൾ കൂട്ടക്കരച്ചിലായി...
സങ്കടക്കാഴ്ചയായി... കുട്ടികളെയും കൊണ്ട് സ്‌കൂളിലേക്ക് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.
പാലുവായ് സെയ്ന്റ് ആന്റണീസ് യുപി സ്‌കൂളിലെ ബസ് ഡ്രൈവർ ചക്കംകണ്ടം മാടാനി വീട്ടിൽ രാജൻ (55) ആണ് മരിച്ചത്. യാത്രയ്ക്കിടെ അവശത തോന്നിയപ്പോഴേക്കും ഡ്രൈവർ വാഹനം അരികിലേക്കൊതുക്കിനിർത്തി.
ഇന്നലെ രാവിലെ കാർഗിൽ നഗറിലാണ് സംഭവം. നെഞ്ചിൽ ഉഴിഞ്ഞ് ഡ്രൈവർ അസ്വസ്ഥനാകുന്നത് കണ്ട കുട്ടികൾ അമ്പരപ്പിലായി. അപ്പോഴേക്കും ബസ് അരികിൽ ഒതുക്കിനിർത്തിയ രാജൻ കുഴഞ്ഞുവീണു. ഇതോടെ കുട്ടികൾ കൂട്ടക്കരച്ചിലായി. നാട്ടുകാർ ഓടിവന്ന് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Advertisements
കുട്ടികളെ പിന്നീട് നാട്ടുകാർ സ്‌കൂളിലെത്തിച്ചു. പിന്നീട് രാജന്റെ മരണവിവരമറിഞ്ഞപ്പോൾ കുട്ടികൾ ഒന്നടങ്കം കരച്ചിലായി. അവരുടെ പ്രിയപ്പെട്ട അങ്കിളായിരുന്നു ഡ്രൈവർ രാജൻ. മൃതദേഹം കാണിക്കാനായി സ്‌കൂളിൽനിന്ന് കൊണ്ടുപോയ കുട്ടികളിൽ ചിലർ അന്ത്യചുംബനം നൽകുന്ന കാഴ്‌ച കണ്ടുനിന്നവരെയും കരയിച്ചു. പാലുവായ് മാടാനി വീട്ടിൽ പരേതനായ കുഞ്ഞിമോന്റെയും തങ്കയുടെയും മകനാണ് രാജൻ. ഭാര്യ: രമണി.
https://www.facebook.com/Malayalivartha


























