വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുത്... മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? മാത്യൂ കുഴല്‍നാടനോട് മുഖ്യമന്ത്രി

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട നിയമസഭയിലെ ചര്‍ച്ചയുടെ ഒടുവില്‍ മുഖ്യമന്ത്രി മകളെ കുറിച്ചുള്ള ആക്ഷേപമുയര്‍ത്തിയ മാത്യു കുഴല്‍നാടന്‍ എം എല്‍ എയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി. മാത്യു കുഴല്‍നാടന്റെ പേര് എടുത്തുപറഞ്ഞ മുഖ്യമന്ത്രി 'മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? വിചാരമെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു.
ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണമെന്നും വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പച്ചക്കള്ളമാണ് ഇവിടെ പറഞ്ഞത്. ആരോപണ വിധേയനായ ആള്‍ മെന്ററാണെന്ന് മകള്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രചരണം അസംബന്ധമാണെന്നും പിണറായി സഭയില്‍ പറഞ്ഞു.
അതേസമയം സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയിലെ ആരോപണങ്ങള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. 'സോളാര്‍ കേസും സ്വര്‍ണ്ണ കടത്തും തമ്മില്‍ ബന്ധപ്പെടുന്നത് എങ്ങനെയെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന തിരിച്ചടി.
സോളാര്‍ അന്വേഷണത്തില്‍ ഒത്തു കളി ആരോപണം ഉയര്‍ന്നപ്പോള്‍ ആണ് കേസ് സി ബി ഐ അന്വേഷണത്തിന് വിട്ടതെന്നും പിണറായി ചൂണ്ടികാട്ടി. പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ പഴി സംസ്ഥാന സര്‍ക്കാര്‍കേള്‍ക്കേണ്ട എന്നു കരുതിയാണ് അത് അംഗീകരിച്ചത്. അതും ഇതും തമ്മില്‍ എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്നയുടെ രഹസ്യമൊഴിയും അതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും സംഘപരിവാര്‍ ബന്ധം ഉന്നയിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. സ്വപ്നയ്ക്ക് ജോലി സംഘ പരിവാര്‍ വഴി, കാര്‍, താമസം, സുരക്ഷ, ശമ്ബളം, എല്ലാം അതുവഴ തന്നെ. അവരുടെ വക, പ്രധാനമന്ത്രിക്ക് കത്ത് എഴുതാന്‍ ലെറ്റര്‍ പാഡ് അവരുടെ വക. ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഏര്‍പ്പാടാണ് ഇത്. സ്വപ്നയുടെ വാക്കുകള്‍ പ്രതിപക്ഷത്തിന് ഇന്ന് വേദവാക്യമായി മാറിയിട്ടുണ്ട്.
സ്വപ്ന ആരോപണം ഉന്നയിക്കുമ്‌ബോള്‍ പിന്നില്‍ ചിലര്‍ ഉണ്ട് എന്ന് സംശയമുണ്ട്. പൊതുരംഗം കലുഷിതമാക്കാന്‍ ഉള്ള നീക്കം എന്നു തെളിവ് കിട്ടി. അതിനാലാണ് ഗൂഢാലോചന കേസെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സി ബി ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.
https://www.facebook.com/Malayalivartha
























