പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നടത്തുന്ന ബഹുജന റാലി ഇന്ന്...

പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നടത്തുന്ന ബഹുജന റാലി ഇന്ന്. വൈകിട്ട് മൂന്നിന് നടക്കുന്ന റാലി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് മൂന്നിന് നടക്കുന്ന റാലി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയില്‍ എല്‍ഡിഎഫിന്റെ ബഹുജന റാലി നടക്കുന്നത്. കനത്ത സുരക്ഷ ഒരുക്കുമെന്ന് പൊലീസ്.
അതേസമയം, രാഹുല്‍ നാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
എസ്എഫ്ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ടെന്നാണ് സൂചന. ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നുള്ളതാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തല്‍.
"
https://www.facebook.com/Malayalivartha
























