2016 ലെ തന്റെ ദുബായ് യാത്രയിൽ ബാഗേജ് മറന്നു വച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ ദുബായ് യാത്രയിൽ പ്രധാനപ്പെട്ട ഒരു ബാഗ് മറന്നുപോയതായും അത് ദുബായിലെത്തിക്കാൻ സഹായിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടതായി സ്വപ്നയും സരിത്തും; ദുരൂഹത വർധിപ്പിച്ച് ആ ബാഗേജ്

കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ചർച്ചയിൽ ഒരു ബാഗിനെ കുറിച്ച് പരാമർശിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ഏറെ പ്രാധാന്യമുള്ള ബാഗാണിത്. ഇപ്പോൾ ഇതാ ഈ ബാഗുമായി ബന്ധപെട്ട് ചില സംശയങ്ങളും ദുരൂഹതകളും വർധിക്കുകയാണ്. 2016 ലെ തന്റെ ദുബായ് യാത്രയിൽ ബാഗേജ് മറന്നുവച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മറുപടി നൽകി. എന്നാൽ മുഖ്യമന്ത്രിയുടെ ഈ ന്യായീകരണം വന്നതോടെ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഇടപെടലിൽ സംശയങ്ങൾ വർധിക്കുകയാണ്.
സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തുമാണ് ശിവശങ്കറിനെതിരെ കസ്റ്റംസിനു മൊഴി നൽകിയത്. '' മുഖ്യമന്ത്രിയുടെ ദുബായ് യാത്രയിൽ പ്രധാനപ്പെട്ട ഒരു ബാഗ് മറന്നുപോയതായും അത് ദുബായിലെത്തിക്കാൻ സഹായിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടതായിട്ടാണ് ഇവർ കസ്റ്റംസിനു മൊഴി നൽകിയത്. അതിൽ കറൻസി നോട്ടുകളുടെ കെട്ടുകളായിരുന്നെന്നാണ് മൊഴിയിൽ പറഞ്ഞിരിക്കുന്നത് .
എന്നാൽ ശിവശങ്കർ കസ്റ്റംസിനു കൊടുത്ത മൊഴിയിൽ മെമന്റോകൾ ഉൾപ്പെട്ട ബാഗ് മറന്നു വച്ച കാര്യം സമ്മതിക്കുന്നുണ്ട്. ശിവശങ്കർ നൽകിയ മൊഴി ഇങ്ങനെയായിരുന്നു ‘മുഖ്യമന്ത്രിക്കു വേണ്ടി യുഎഇയിലേക്ക് യുഎഇ കോൺസുലേറ്റ് പ്രതിനിധിയുടെ കൈയിൽ കൊടുത്തയച്ച പായ്ക്കറ്റുകളിൽ, കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുപയോഗിച്ച് ആർട്ടിസ്റ്റ് ഡിസൈൻ ചെയ്ത മെമന്റോകളായിരുന്നു ഉണ്ടായിരുന്നത് . മുഖ്യമന്ത്രിയും സംഘവും യാത്ര പുറപ്പെടും മുന്നേ ഒരു മെമന്റോ മാത്രമായിരുന്നു പൂർത്തിയായത്.
ബാക്കിയുള്ള മൂന്നോ നാലോ മൊമന്റോകൾ എങ്ങനെ എത്രയും പെട്ടെന്നു യുഎഇയിലെത്തിക്കാമെന്ന് ആലോചിച്ചപ്പോൾ കോൺസൽ ജനറലിന്റെ സഹായവാഗ്ദാനം ഓർമയിൽ വന്നു മുഖ്യമന്ത്രിയുടെ കൈയിൽ അടിയന്തരമായി എത്തേണ്ട, മെമന്റോകൾ കൊറിയർ വഴി അയക്കുന്നതും ഏതെങ്കിലും യാത്രക്കാരന്റെയോ കൈയിൽ കൊടുത്തുവിടുന്നതും ശരിയല്ല എന്ന് തോന്നി . സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥന്റെ കൈയിൽ കൊടുത്തയക്കാമെന്നു വിചാരിച്ചാൽ നടപടിക്രമങ്ങൾ നീളുന്ന സാഹചര്യമുണ്ടായി.
എന്നാൽ കോൺസലേറ്റ് വഴി ഇത് ചെയ്യുമ്പോൾ ഈ തലവേദനകളൊന്നുമില്ല. ഇത്തരത്തിലൊരു തീരുമാനം ഉദ്യോഗസ്ഥരെല്ലാം ചേർന്നെടുത്തതായിരുന്നു . കോൺസുലേറ്റിൽ നിന്ന് ആരാണു മെമന്റോ യുഎഇയിലെത്തിച്ചതെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തുടങ്ങുന്നതിനു മുന്നേ തന്നെ മെമന്റോകൾ കേരള സംഘത്തിന്റെ കൈയിലെത്തിക്കുകയായിരുന്നുവെന്നാണ്.
.
https://www.facebook.com/Malayalivartha
























