മകന്റെ മുന്നില്‍ വച്ച വെട്ടിവീഴ്ത്തി..... അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഒന്നരവയസ്സുകാരന്‍.... ഉമ്മവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു..... ആ കാഴ്ച നൊമ്പരകാഴ്ചയായി

മകന്റെ മുന്നില്‍ വച്ച വെട്ടിവീഴ്ത്തി..... അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഒന്നരവയസ്സുകാരന്‍.... ഉമ്മവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു..... ആ കാഴ്ച നൊമ്പരകാഴ്ചയായി.
മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പില്‍ കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാശിന്റെ ഭാര്യ ദീപിക (28) ആണ് മരിച്ചത്. പ്രതി അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. പല്ലുതേയ്ക്കാതെ മകനെ ഉമ്മവയ്ക്കേണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്.
ഏക മകന്‍ ഐവിന്റെ മുന്നില്‍ വച്ചായിരുന്നു ദീപികയെ അവിനാശ് വെട്ടിവീഴ്ത്തിയത്. കഴുത്തിലും കൈയ്യിലും കാലിനും ഗുരുതരമായി പരിക്കേറ്റ ദീപികയെ നാട്ടുകാരെത്തി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാവിലെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസുള്ള മകന്‍ ഐവിന്‍ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഭാര്യയെ വെട്ടാനുപയോഗിച്ച കൊടുവാളും കൈയില്‍പിടിച്ച് സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു.
നാട്ടുകാരാണ് അവിനാശിനെ പൊലീസില്‍ ഏല്‍പ്പിച്ചത്.കോയമ്പത്തൂര്‍ സ്വദേശിനിയാണ് ദീപിക. വര്‍ഷങ്ങളായി ബംഗളൂരുവില്‍ താമസിച്ചിരുന്ന ദമ്പതികള്‍ രണ്ടുമാസം മുമ്പാണ് നാട്ടിലേക്ക് താമസം മാറിയത്.
അഗ്‌നിരക്ഷാസേനയുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാശ് . ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായും ചികിത്സതേടിയിരുന്നതായും ബന്ധുക്കള്‍ .
"
https://www.facebook.com/Malayalivartha
























