മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു!! വെള്ളത്തില്‍ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അച്ഛന്റെ മരണം... മരണവാർത്തയിൽ നടുങ്ങി നാട്

മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശി ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. വട്ടപ്പൊയില്‍ പന്നിയോട് കുളത്തിലാണ് അപകടം സംഭവിച്ചത്. മരിച്ച ഷാജി ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരാണ്.
വെള്ളത്തില്‍ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
തുടര്‍പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് നീന്തല്‍ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ അബ്ദുൾ അസീിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കാസർകോട് ഭീമനടി കുന്നും കൈയിലെ വീട്ടിലാണ് എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട്ടെ പ്രവാസിയുടെ മരണ തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നിതംബത്തിലെ പേശികൾ അടിയേറ്റ് ചതഞ്ഞ് വെള്ളം പോലെയായി
കാസർകോട് പ്രവാസി മരിച്ചത് തലച്ചോറിനേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റുമോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ട്. അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകൾ ഉണ്ട്. കാൽ വെള്ളയിലും അടിച്ച പാടുകൾ ഉണ്ട്.
നിതംബത്തിലെ പേശികൾ അടിയേറ്റ് ചതഞ്ഞ് വെള്ളം പോലെയായി. നെഞ്ചിന് ചവിട്ടേറ്റു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തലച്ചോറിനേറ്റ ക്ഷതം മനസിലാക്കാൻ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. മയോഗ്ലോബിൻ പരിശോധനയാണ് നടത്തുക.കാസർകോട് കൊല്ലപ്പെട്ട പ്രവാസയുടെ സഹോദന് ക്വട്ടേഷൻ സംഘത്തിൽ നിന്നേൽക്കേണ്ടി വന്നത് കൊടിയ മർദനം; തല കീഴായി കെട്ടിത്തൂക്കി മർദിച്ചു
ക്വട്ടേഷൻ സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് കാസര്‍കോട് കൊല്ലപ്പെട്ട പ്രവാസി അബൂബക്കര്‍ സിദീഖിന്‍റെ സഹോദരന്‍ അന്‍വര്‍ ഹുസൈന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തലകീഴായി കെട്ടിത്തൂക്കിയും മർദിച്ചു.
കൂടെ ഉണ്ടായിരുന്ന അന്‍സാരിയേയും തന്നേയും രണ്ടിടങ്ങളില്‍ കൊണ്ട് പോയി മര്‍ദ്ദിച്ചുവെന്നും അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. അനവർ ഹുസൈൻറെ സഹോദരൻ അബൂബക്കർ സിദ്ദിഖ് ക്വട്ടേഷൻ സംഘത്തിൻറെ ത്രൂര മർദനത്തിൽ മരിച്ചു.
https://www.facebook.com/Malayalivartha
























