Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

മകളെ രക്ഷിക്കാനുള്ള നാടകം പൊളിഞ്ഞു എകെജി സെന്റെ ആക്രമണത്തിന്റെ ക്ലൈമാക്‌സ് ഇങ്ങനെയായിരിക്കും; ആശ്രമം ആക്രമണം ഒരു ഉദാഹരണം മാത്രം

10 JULY 2022 07:37 PM IST
മലയാളി വാര്‍ത്ത

എന്തെങ്കിലുമൊക്കെ പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്വയം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മിടുക്കന്മാരാണ് സിപിഎം എന്നുള്ളതാണ് പരക്കെ ഉള്ള ആക്ഷേപം. പിണറായിയെയും മകളെയും രക്ഷപെടുത്താന്‍ സിപിഎം സ്വയം ഉണ്ടാക്കിയതാണ് എകെജി സെന്റര്‍ ആക്രമണം എന്നുള്‌ലതാണ് ഇപ്പോഴത്തെ പ്രധാന ആകേഷേപം. മുമ്പ് സിപിഎം ചെയ്തിട്ടുള്ള കാര്യങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്.

ഇതിനിടയിലാണ് മറ്റൊരു കേസന്വേഷണം കേരളാ പോലീസ് തെളിവുകളുടെ അഭാവം മൂലം അവസാനിപ്പിക്കാന്‍ പോകുകയാണ് എന്ന വാര്‍ത്ത വരുന്നത്. അത് മറ്റാരുടെയുമല്ല സിപിഎം അനുഭാവിയായ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിചെന്ന കേസ് അവസാനിപ്പിക്കാന്‍ തന്നെയാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നൊരു സമയത്താണ് ഇതും സംഭവിക്കുന്നത്. ആശ്രമത്തിന് മുന്നില്‍ കിടന്ന വണ്ടി പെട്രോളൊഴിച്ച് തീ കത്തച്ചു എന്നതിനപ്പുറം കേസില്‍ മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. മുന്നര വര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.

കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിക്കും. ഇതോടെ സന്ദീപാനന്ദ ഗിരി തന്നെയാണ് ഇത് കത്തിച്ചത് എന്ന ദ്വനിയാണ് പുറത്തേയ്ക്ക് എത്തുന്നത്. അത് പ്രതിരോധിക്കാനായി. സന്ദീപാനന്ദ ഗിരി ആദ്യ വെടി പൊട്ടിച്ചു കഴഞ്ഞു. അതായത് പോലീസിന്റെ ഈ നീക്കം തങ്ങളിലേയ്ക്ക് സംശയം വഴിതിരിക്കാനാണെന്നും. കേസിലെ തെളിവുകള്‍ പോലീസ് നശിപ്പിച്ചെന്നുമാണ് സന്ദീപാനന്ദഗിരി പ്രതികരിച്ചിരിക്കുന്നത്.

കേസില്‍ പല തെളിവുകളുമുണ്ടായിരുന്നുവെന്നും. ആശ്രമം കത്തിക്കുന്നതിന് മുമ്പ് ആശ്രമത്തിലേക്ക് മാര്‍ച്ച് നടന്നിരുന്നുവെന്നും. ആസമയത്ത് ആശ്രമത്തിനകത്തെ വണ്ടി മാറ്റിയിടാനും പോലീസ് ആവശ്യപ്പെട്ടിരുന്നുവെന്നും. തുടര്‍ന്ന് വാഹനം മാറ്റിയിട്ടതാണെന്നും. ഒരാഴ്ചയ്ക്ക് ശേഷം വാഹനം കൊണ്ടു വന്നിട്ടതിന് പിന്നാലെയാണ് വാഹനം കത്തിച്ചതെന്നുമാണ് സന്ദീപാനന്ദ ഗിരിയുടെ ആരോപണം.

വാഹനം കത്തിച്ചതിനൊപ്പം കൈപ്പടയിലെഴുതിയ മുന്നറിയിപ്പുമായി ഒരു റീത്തും അക്രമികള്‍ വെച്ചിരുന്നു. ഇത് പോലീസിനെ അറിയിച്ചെങ്കിലും തെളിവുകളെല്ലാം നശിപ്പിക്കപ്പെടുകയാണ് ഉണ്ടായത്. കൂടാതെ തീയിട്ടത് ഞങ്ങള്‍ തന്നെയാണെന്ന് വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമം നടത്തുന്നത്. ഇതില്‍ തെളിവുകളും നശിപ്പിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് നിരധി ദുരൂഹതകളുണ്ട്. ഇതൊന്നും അന്വേഷണ സംഘം അന്വേഷിച്ചിട്ടില്ല. കേസ് തനിക്കെതിരെ തിരിക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും. അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമാണെന്നും. തീ വെച്ചത് ഞങ്ങള്‍ തന്നെയാണെന്ന് വാദിക്കുകയാണെങ്കില്‍ അത് കോടതിയില്‍ തെളിയിക്കട്ടെയെന്നുമായിരുന്നു സന്ദീപാനന്ദഗിരിയുടെ വെല്ലുവിളി. എന്തായാലും പല സംശയങ്ങളും ഇവിടെ ഉയര്‍ത്തപ്പെടുന്നുണ്ട്. ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാനായി സിപിഎം തന്നെ നടത്തിയൊരു നാടകമാണിതെന്നു. അതുമല്ലാതെ സന്ദീപാനന്ദഗിരിയുടെ അറിവോടെ തന്നെയാണ് ഈ ആക്രമണം നടന്നത് എന്നുള്ളതുമാണ് എതിര്‍ പക്ഷം വാദിക്കുന്നത്. എന്തു തന്നെയായാലും അന്നത്തെ ശബരിമലയിലെ സംഭവവികാസങ്ങലില്‍ സര്‍ക്കാരിനുണ്ടായ പ്രതിതിസന്ധി പരിഹരിക്കുന്നതിനുള്ളൊരു വഴിതിരിച്ചു വിടല്‍ മാര്‍ഗമായിട്ടാണ് അന്നും ഇന്നും ഇതിനെ പലരും വലയിരുത്തുന്നത്. പോലീസ് പല കേസുകളും അവസാനിപ്പിക്കുന്നത് അന്വേഷണം സര്‍ക്കാരിലേയ്‌ക്കോ പാര്‍ട്ടിയിലേയ്‌ക്കോ എത്തുമ്പോഴാണ് എന്നുള്ള ആരോപണവും ഇവിടെ കൂട്ടി വായിക്കാം.

ഇതേ അവസ്ഥ തന്നെയാണ് എകെജി സെന്റര്‍ ആക്രമണത്തിലും ഒരുപക്ഷേ സഭവിക്കാന്‍ പോകുന്നത്. കാരണം എകെജി സെന്ററിന് നേരെ ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ആളെ കണ്ടെത്താനാകാതെ പോലീസ് സംഘം. പ്രതികളെ കണ്ടെത്താനായി ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായാണ് ദൃശ്യങ്ങള്‍ സിഡാക്കിന് കൈമാറിയത്.

പ്രതി വാഹനത്തില്‍ എകെജി സെന്ററില്‍ എത്തുന്നതിന്റേയും ആക്രമണം നടത്തുന്നതിന്റയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പര്‍ ഉള്‍പ്പെടെ കണ്ടെത്തുന്നതിനാണ് ഈ ശ്രമം. എകെജി സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പോലും വാഹന നമ്പര്‍ വ്യക്തമല്ലാത്തതിനാലാണ് ഈ നടപടി. പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ പോലീസിന് നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

നിലവില്‍ പ്രതികള്‍ക്കായി സിസിടിവിയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ അമ്പതിലേറെ സിസിടിവികള്‍ പരിശോധിച്ചു കഴിഞ്ഞു. മൂന്നു ടവറുകളിലായി ആയിരത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയിക്കുന്ന നിരവധിപ്പേരെ ചോദ്യം ചെയ്തു. അക്രമിയെത്തിയ ഡീഗോ സ്‌കൂട്ടിറിലായതിനാല്‍ ഈ വാഹനം കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ നടന്നു. എന്നാല്‍ അക്രമിയെ പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല. ആശ്രമം ആക്രമണ കേസുപോലെ തെളിവുകളുടെ അഭാവത്തില്‍ ഒരു മൂന്നു വര്‍ഷം കഴിയുമ്പോള്‍ അന്വേഷണം അവസാനിപ്പിച്ചാലും അത്ഭുതപ്പെടാനൊന്നുമില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (24 minutes ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (30 minutes ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (40 minutes ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (49 minutes ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (1 hour ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (1 hour ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (1 hour ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (1 hour ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (1 hour ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (1 hour ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (2 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (2 hours ago)

Malayali Vartha Recommends