വിമാന ഇന്ധനവുമായി പോയ ടാങ്കർ ദേശീയപാതയിൽ മറിഞ്ഞു, ഇന്ധനം ചോരുമോയെന്ന ആശങ്ക ഉയർന്നതിനെ തുടർന്ന് ടാങ്കർ മാറ്റുന്നതുവരെ ദേശീയപാതയിലെ ഗതാഗതം 4 മണിക്കൂറോളം വഴിതിരിച്ചുവിട്ടു

ആലപ്പുഴയിൽ വിമാനത്തിൽ ഉപയോഗിക്കാനുള്ള ഇന്ധനവുമായി പോയ ടാങ്കർ ദേശീയപാതയിൽ മറിഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ പുലർച്ചെ 3.15ന് കല്ലുംമൂട് ജംക്‌ഷനിൽവെച്ചാണ് സംഭവം. ടാങ്കർ ദേശീയപാതയിൽ കുഴിയിൽ വീണതിനെ തുടർന്ന് ഒരു വശത്തേക്ക് മറിയുകയായിരുന്നു.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 25,000 ലീറ്റർ ഏവിയേഷൻ ഓയിലുമായി പോയ ടാങ്കറാണ് മറിഞ്ഞത്.എന്നാൽ അപകടത്തിൽ ആർക്കും പരുക്കില്ല. 5 അറകളിലായാണ് ഇന്ധനം നിറച്ചിരുന്നത്. ഇന്ധനം ചോരുമോയെന്ന ആശങ്ക ഉയർന്നതിനെ തുടർന്ന് ടാങ്കർ മാറ്റുന്നതുവരെ ദേശീയപാതയിലെ ഗതാഗതം 4 മണിക്കൂറോളം വഴിതിരിച്ചുവിട്ടു.
രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ടാങ്കർ ഉയർത്തിയത്. ഇന്ധന ചോർച്ചയില്ലെന്ന് ഉറപ്പാക്കിയ ശേഷം രാവിലെ 7 മണിയോടെയാണ് ടാങ്കർ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. രണ്ട് യൂണിറ്റ് അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
https://www.facebook.com/Malayalivartha


























