സ്വപ്നയേയും സിബിഐയേയും തുരത്താൻ കോടികൾ പൊട്ടിച്ചു! എലിയെ പേടിച്ച് ഇല്ലം ചുട്ടു... പിണറായിയുടെ ഞെട്ടിക്കുന്ന ധൂർത്ത്

ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണത്തിന് വിദേശസഹായം സ്വീകരിച്ചതിലെ നിയമലംഘനവും അഴിമതിയും സംബന്ധിച്ച കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഇന്നലെ സി.ബി.ഐ സംഘം ആറരമണിക്കൂർ ചോദ്യം ചെയ്തിരുന്നു. 21ന് വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. കേസിൽ പ്രതിയായ സന്ദീപ് നായരെ 19ന് ചോദ്യം ചെയ്യും.
ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകനു പ്രതിഫലമായി നൽകിയത് 55 ലക്ഷം രൂപ. ഒന്നാം എൽഡിഎഫ് സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്തെ തുകയാണിത്. ഹൈക്കോടതിയിൽ വിവിധ കേസുകളിൽ സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകർക്ക് ഈ കാലയളവിൽ നൽകിയത് 8,72,90,000 രൂപ.
ഒരു അഭിഭാഷകന് 22 ലക്ഷം നല്‍കാനുണ്ട്. അഭിഭാഷകർക്ക് യാത്രാ ചെലവിനത്തിൽ 24.94 ലക്ഷവും താമസത്തിനായി 8.59 ലക്ഷവും നൽകി. ലൈഫ് മിഷൻ കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് സിബിഐ പ്രവർത്തിക്കുന്നതെന്നും അതിനാല്‍ സിബിഐ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമാണെന്നുമാണ് ലൈഫ് മിഷൻ വാദിച്ചത്.
എന്നാൽ, സിബിഐ അന്വേഷണം തുടരാമെന്നു സുപ്രീംകോടതി നിർദേശിച്ചു. സ്വർണക്കടത്തു കേസ് വിവാദത്തിനിടെയാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയുണ്ടായതായി ആരോപണം ഉയർന്നത്. പദ്ധതിക്കായി യുഎഇയിൽനിന്ന് ലഭിച്ച 18.50 കോടിയിൽ 14.50 കോടി ഉപയോഗിച്ച ശേഷം ബാക്കി തുക കമ്മിഷനായി വിതരണം ചെയ്തെന്നാണു കേസ്.
ഈ സംഭവത്തിൽ വിമർശനവുമായി നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തടയാന്‍ കോടതിയില്‍ നടന്ന കേസില്‍ അഭിഭാഷകരെ നിയോഗിച്ചതിന് അരക്കോടി രൂപ ചിലവിട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒത്തുതീര്‍പ്പാക്കി എന്ന് ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് കണ്ണു തുറന്ന് കാണണം.
സ്വര്‍ണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുന്ന ഓരോ കേന്ദ്ര ഏജന്‍സിയെയും ഉദ്യോഗസ്ഥരെയും ഏതെല്ലാം തരത്തിലാണ് ' മടിയില്‍ കനമില്ലാത്തവര്‍ ' തടസപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതെന്ന് കേരളം മറക്കരുത്-മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജയിലിലായിരുന്ന മുഖ്യപ്രതികൾക്ക് സന്ദർശകർ വരുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉണ്ടാവരുതെന്ന ജയിൽ ഡിജിപിയുടെ ഉത്തരവിനെക്കുറിച്ചും ഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസിനെക്കുറിച്ചും സിബിഐയെ തടസപ്പെടുത്താൻ സുപ്രീംകോടതി വരെ കേസ് നടത്തിയ വിഷയത്തിലും പ്രതികരിക്കാത്ത കോൺഗ്രസാണ് ‘ഒത്തുതീർപ്പ് സിദ്ധാന്തത്തിന്റെ’ വക്താക്കളെന്നും മുരളീധരൻ ആരോപിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്...
ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തടയാൻ കേരള സർക്കാർ അരക്കോടി രൂപ ചിലവിട്ടു എന്ന മാധ്യമ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്....
തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കേസുകളും" ഒത്തുതീർപ്പാക്കി '' എന്ന് ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് കണ്ണു തുറന്ന് കാണണം..
ലൈഫ് മിഷൻ അഴിമതി അന്വേഷണത്തിൽനിന്ന് കേന്ദ്രഏജൻസിയെ തടയാനാണ് പൊതുഖജനാവിൽനിന്ന് പിണറായി സർക്കാർ ലക്ഷങ്ങൾ വാരിയെറിഞ്ഞത്...
ലൈഫ് മിഷൻ അഴിമതി അന്വേഷണം തടസപ്പെടുത്താൻ ആദ്യം ഇടപാടുകൾ സംബന്ധിച്ച ഫയലുകൾ മുഴുവൻ സംസ്ഥാന ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു...
പാവപ്പെട്ടവർക്ക് വീടുവച്ചു നൽകുന്നതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും അടുപ്പക്കാരും കോടികൾ കൈക്കൂലി വാങ്ങിയെന്നതാണ് സിബിഐ അന്വേഷിക്കുന്നത്..
പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിനിടെ ഒപ്പിട്ട കരാറിന്റെ പിന്നിലെ ദുരൂഹത കണ്ടെത്തുന്നതിൽ സംസ്ഥാന ഭരണക്കാർക്ക് ഭയമുള്ളതിനാലാണു ലക്ഷങ്ങളെറിഞ്ഞ് സിബിഐയെ തടസപ്പെടുത്താൻ നോക്കിയതെന്നു വ്യക്തം...
സ്വർണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുന്ന ഓരോ കേന്ദ്ര ഏജൻസിയെയും ഉദ്യോഗസ്ഥരെയും ഏതെല്ലാം തരത്തിലാണ് "മടിയിൽ കനമില്ലാത്തവർ" തടസപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതെന്ന് കേരളം മറക്കരുത്..
ജയിലിലായിരുന്ന മുഖ്യപ്രതികൾക്ക് സന്ദർശകർ വരുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉണ്ടാവരുതെന്ന ജയിൽ ഡിജിപിയുടെ ഉത്തരവ്..
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസ്....
സിബിഐയെ തടസപ്പെടുത്താൻ സുപ്രീംകോടതി വരെ കേസ്....
ഇതിലൊന്നും പ്രതികരിക്കാത്ത കോൺഗ്രസാണ് "ഒത്തുതീർപ്പ് സിദ്ധാന്തത്തിന്റെ " വക്താക്കൾ !
https://www.facebook.com/Malayalivartha
























