പിണറായിയെ കുടുക്കി സ്വപ്നയുടെ ബോംബ്! ശിവശങ്കറിന് 1 കോടി ക്ലിഫ് ഹൗസിൽ വച്ച് ഡീൽ... ഇടപാട് മുഖ്യമന്ത്രിയുടെ വീട്ടിൽ വച്ച് നടത്തി

നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണയിടപാടു കേസില്‍ തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സുല്‍ ജനറല്‍, അറ്റാഷെ, ഈജിപ്‌ഷ്യന്‍ പൗരന്‍ ഖാലിദ് എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രതിചേര്‍ക്കാൻ നീക്കം നടത്തുകയാണ്. വമ്പൻമാരെ പൂട്ടാനുറച്ച് നീങ്ങുമ്പോൾ അതിൽ തട്ടി മുഖ്യമന്ത്രി വീഴുമോ എന്ന ഭയം ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്.
നിലവില്‍ പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എം. ശിവശങ്കര്‍ എന്നീ നാലു പ്രതികളാണുള്ളത്. സ്വര്‍ണക്കടത്തിലും യു.എ.ഇയിലേക്കു ഡോളര്‍ കടത്തിയതിലും കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്‌ക്കും ചീഫ് അക്കൗണ്ടന്റ് ഖാലിദിനും നിര്‍ണായക പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിലാണു ഇവരെയും പ്രതിചേര്‍ക്കുന്നത്. എന്നാൽ അതിനിടയിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ ഹാജരാവുകയും ചെയ്തിരുന്നു. നിർണായകമായ പല വിവരങ്ങളും മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കതറിനെതിരെ വളരെ ഗുരുതരമായ ഒരു വെളിപ്പെടുത്തലാണ് സ്വപ്ന നടത്തിയിരിക്കുന്നത്.
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കമ്മീഷന്‍ വാങ്ങിയെന്ന് ആരോപിച്ച് സ്വപ്‌ന സുരേഷ്. തന്റെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷനായിരുന്നു. കമ്മീഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചു. ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് തീരുമാനിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സുല്‍ ജനറലും പങ്കെടുത്തു. ധാരണാപത്രം ഒപ്പിട്ടത് സെക്രട്ടേറിയറ്റില്‍ വെച്ചാണെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന യുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ലൈഫ് മിഷന്‍ തട്ടിപ്പില്‍ അന്വേഷണം സിബിഐ ഊര്‍ജിതമാക്കിയിരുന്നു. ഇടപാടില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് സ്വപ്‌നയെന്നാണ് സിബിഐ കരുതുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ വിദേശ നിക്ഷേപം സ്വീകരച്ച് കോഴയിടപാട് നടത്തിയെന്നാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ ചുവടുപിടിച്ചാണ് സിബിഐയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ ആദ്യമായാണ് സിബിഐ ചോദ്യം ചെയ്യുന്നത്. നയതന്ത്രസ്വര്‍ണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ്മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തു വരുന്നത്.
ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്. ഇതില്‍ 14.50 കോടിരൂപ കെട്ടിടനിര്‍മാണത്തിനു വിനിയോഗിച്ചപ്പോള്‍ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്.
കരാര്‍ ഏറ്റെടുത്ത യൂണിടേക് എംഡി സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. നിര്‍മാണക്കരാര്‍ ലഭിച്ചതിന് മൂന്നരക്കോടി രൂപയുടെ ഡോളര്‍ യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കും സന്ദീപ് നായര്‍ക്കും കോഴ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി.
ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നാണെന്നും സ്വപ്നയ്ക്ക് അഞ്ച് ഐഫോണ്‍ നല്‍കിയിരുനുവെന്നും ഈപ്പന്റെ മൊഴിയിലുണ്ട്. ഈ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനും പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട സ്വപ്നയില്‍ നിന്ന് വിശദീകരണം തേടാനുമാണ് സിബിഐ നീക്കം.
അതേസമയം, കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവര്‍ക്കു മുഴുവന്‍ കാര്യങ്ങളും അറിയാമെന്നാണു സ്വപ്‌ന പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യാനായാല്‍, കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ചോദ്യംചെയ്യുന്നതിനു യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വഴി നോട്ടീസ് കൈമാറാനാണു ഉദ്ദേശിക്കുന്നത്. മൂവരുടെയും യു.എ.ഇയിലെ വിലാസം ഇ.ഡിക്കു ലഭിച്ചിട്ടുണ്ട്. അവിടത്തെ വിലാസത്തിലാകും നോട്ടീസ് അയയ്‌ക്കുക.
നേരത്തെ, സ്വര്‍ണക്കടത്തിലും ഡോളര്‍കടത്തിലും കസ്‌റ്റംസ് മൂവരെയും പ്രതികളാക്കിയിരുന്നെങ്കിലും തിരുവനന്തപുരം കോണ്‍സുലേറ്റിലെ വിലാസത്തിലാണു നോട്ടീസ് അയച്ചത്. അതിനാല്‍, നോട്ടീസ് ഇതുവരെ അവര്‍ കൈപ്പറ്റിയിട്ടില്ല. എംബസി വഴി നോട്ടീസ് കൈമാറാന്‍ ശ്രമിച്ചപ്പോഴും തിരുവനന്തപുരത്തെ വിലാസമാണു നല്‍കിയത്. അതിനാല്‍, യു.എ.ഇ. അധികൃതരും നോട്ടീസ് കൈമാറിയില്ല. തുടര്‍ന്നു അവിടത്തെ നിയമപ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു.
കോണ്‍സുല്‍ ജനറലിനെയും അറ്റാഷെയേയും ജോലിയില്‍നിന്നു പിരിച്ചുവിട്ടു. വീട്ടുതടങ്കലില്‍ വയ്‌ക്കുകയും ചെയ്‌തു.സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഉന്നതരിലേക്കു അന്വേഷണം വ്യാപിപ്പിക്കണമെങ്കില്‍ വിദേശികളെ ചോദ്യംചെയ്യേണ്ടതുണ്ടെന്നാണു ഇ.ഡിക്കു നിയമോപദേശം ലഭിച്ചത്. നേരിട്ടു ഹാജരാകാതെ ഓണ്‍ലൈന്‍ വഴി ഇരുവരില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിയുമോ എന്നാണു ഇ.ഡി. പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha
























