നാലാംകിട കമ്യൂണിസ്റ്റ് കുതന്ത്രം സ്വപ്നയോട് വേണ്ട പിണറായീ! അജി ക്യഷ്ണൻ്റെ അറസ്റ്റ് എന്തിന്? കുത്തി പൊക്കാൻ തയാറായി സ്വപ്ന

സ്വപ്ന സുരേഷിനെ കേസിൽപ്പെടുത്തി ഒതുക്കാൻ നിർണായക നീക്കവുമായി സർക്കാർ. ഷാജ് കിരണിനെ ഉപയോഗിച്ച് സ്വപ്നയെ ഒതുക്കാനാണ് സർക്കാർ നീക്കം. എന്നാൽ സർക്കാരിനെ വിറപ്പിക്കാൻ മറുനീക്കവുമായി സ്വപ്നയും ഗോദയിൽ തയ്യാറെടുക്കുന്നു. ഇതുവരെ കണ്ടതല്ല യുദ്ധം. ഇനി കാണാൻ പോകുന്നതാണ് യുദ്ധം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് വരും ദിവസങ്ങളിൽ നടക്കാൻ പോകുന്നത്.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ക്രമിനല്‍ ഗൂഡാലോചനയാണ് സ്വപ്ന നടത്തിയതെന്ന് സർക്കാർ പറയുന്നു. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് ആവർത്തിച്ചത്. സ്വപ്ന ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും സർക്കാർ വ്യക്തമാക്കുന്നു.
അപകീർത്തികരമായ പരാമർശങ്ങളാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ കോടതിയെ നിലപാട് അറിയിച്ചത്. സ്വപ്നയുടെ ഹർജി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി.
ഷാജ് കിരൺ എന്ന തുറുപ്പുചീട് മാത്രമാണ് സർക്കാരിൻ്റെ കൈയിലുള്ളത്. പോസ്റ്റർ കീറുന്നവനെയും പാർട്ടി വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവനെയും നിരത്തിൽ നേരിടുന്ന നാലാംകിട കമ്യൂണിസ്റ്റ് കുതന്ത്രമാണ് സർക്കാർ സ്വപ്നക്ക് നേരെ പയറ്റാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ബാലരാമപുരത്ത് ജനിച്ച് ഗൾഫിൽ വളർന്ന് യുഎഇ സിംഹങ്ങളെയെല്ലാം കുപ്പിയിലിറക്കിയ സ്വപ്നക്ക് പറ്റിയ ശത്രുവല്ല താനെന്ന് അനുദിനം തെളിയിച്ചു കൊണ്ടിരിക്കുകയാണ് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി. സ്വപ്നയോട് കളിച്ചാൽ കളി തോൽക്കുമെന്ന് മുഖ്യമന്ത്രി മനസിലാക്കിയില്ല. അതാണ് അദ്ദേഹത്തിന് പറ്റിയ അമളി.
ചില കളികൾ അങ്ങനെയാണ്. തോൽക്കാൻ വേണ്ടി കളിക്കും. ഇപ്പോൾ സർക്കാർ കളിച്ചു കൊണ്ടിരിക്കുന്ന കളിയും തോൽക്കാൻ വേണ്ടിയാണ്. വേണമെങ്കിൽ സർക്കാരിന് സ്വപ്നയെ ഒതുക്കാമായിരുന്നു. എന്നാൽ സ്വപ്ന സ്വയം ഒതുങ്ങും എന്ന് സർക്കാർ കരുതി. നാലുപാടു നിന്നും പൂട്ടി ജയിലിലേക്ക് തള്ളുമ്പോൾ സർക്കാർ കരുതിയത് സ്വപ്ന ഒരിക്കലും തിരിച്ചു വരില്ലെന്നാണ്. ശിവശങ്കർ പുസ്തകം എഴുതിയതും സ്വപ്ന ഒതുങ്ങിയെന്ന് കരുതിയാണ്. എന്നാൽ അതോടെ എല്ലാം കുളമായെന്ന് പറഞ്ഞാൽ മതി.
കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ താൻ നൽകിയ രഹസ്യമൊഴിയുടെ വിവരങ്ങളാണ് ഈ ചോദ്യം ചെയ്യലിലും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് സ്വപ്ന വ്യക്തമാക്കി. ഇതിനിടെ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനാക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച് നീങ്ങുകയാണ്.
ഷാജ് കിരണിന്റെ രഹസ്യ മൊഴിയെടുക്കും. പാലക്കാട് കോടതിയിൽ വെച്ചാണ് രഹസ്യമൊഴിയെടുക്കുക. ബുധനാഴ്ച വൈകിട്ട് 3ന് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലെത്തി മൊഴി നൽകണമെന്നാണ് നിർദ്ദേശം. ഷാജ് കിരണിനെ കൊണ്ട് സ്വപ്നക്കെതിരെ മൊഴി നൽകാനാണ് നീക്കം. എന്നാൽ ഷാജ് കിരണിനെ കോടതി എത്രകണ്ട് വിശ്വസിക്കുമെന്ന് കണ്ടറിയാം.
ഷാജ് കിരൺ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാനെത്തിയെന്നും, ഭീഷണിപ്പെടുത്തി കേസിൽ നിന്നും ആരോപണങ്ങളിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്നുമെന്ന് സ്വപ്ന വാർത്താ സമ്മേളനത്തിൽ നേരത്തെ ആരോപിച്ചിരുന്നു. ഇയാളുമായുള്ള ഫോൺ സംഭാഷണവും സ്വപ്ന പുറത്ത് വിട്ടിരുന്നു. എന്നാൽ ഇതെല്ലാം ഷാജ് കിരൺ നിഷേധിച്ചു.
ഷാജ് കിരൺ എന്ന ക്രഡിബിലിറ്റിയില്ലാത്ത ഒരാളെ കൂട്ടുപിടിച്ചതാണ് മുഖ്യമന്ത്രിക്കും സി പി എമ്മിനും സംഭവിച്ച ദോഷം. പിണറായിയെ ചതിക്കുന്ന അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ തന്നെയാണ് ഇക്കുറിയും അദ്ദേഹത്തെ പറ്റിച്ചത്. ശത്രുക്കളുടെ എണ്ണം കൂട്ടി പിണറായിയെ സമൂഹത്തിൽ നിന്നും അകറ്റാനാണ് അദ്ദേഹത്തിൻെറ ഓഫീസ് ശ്രമിക്കുന്നത്.
സ്വപ്നയാകട്ടെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. പാലക്കാടുണ്ടായിരുന്ന ജോലി നഷ്ടമായതോടെ സ്വപ്നക്ക് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. യു എ ഇ കോൺസുലേറ്റു മായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പുകൾക്ക് പങ്കുപറ്റാൻ നിരവധി പേരുണ്ടായി. സ്വപ്നയെ വിശ്വസിക്കാമെങ്കിൽ അവരുടെ കൈയിൽ സമ്പാദ്യമൊന്നുമില്ല.കേസു നടത്താനും വക്കീലിന് നൽകാനുമൊക്കെ ലക്ഷങ്ങൾ വേണം.
ആഢംബരജീവിതത്തിനും മുന്തിയ ഇനം വാഹനം കൊണ്ടു നടക്കാനും വേണം പതിനായിരങ്ങൾ. പാലക്കാട്ടെ ജോലിയിൽ നിന്നും സ്വപ്നക്ക് മോശമല്ലാത്ത ശമ്പളം ലഭിച്ചിരുന്നു.കമ്മീഷൻ ഇനത്തിലും നല്ല ഒരു തുക ലഭിക്കുമായിരുന്നു തന്നെ ഭാഷാ പ്രാവീണ്യം ഉപയോഗിച്ച് വൻകിട ഫണ്ടിംഗ് ഏജൻസികളെ ചാക്കിട്ടു പിടിക്കാൻ സ്വപ്നക്ക് കഴിഞ്ഞിരുന്നു.
പിണറായിയും സി പി എമ്മുമാണ് തൻ്റെ ജോലി ഇല്ലാതാക്കിയതെന്ന് സ്വപ്ന വിശ്വസിക്കുന്നു. തൻ്റെ വയറ്റു പിഴപ്പ് ഇല്ലാതാക്കിയതിൽ സ്വപ്നക്ക് മുഖ്യമന്ത്രിയോട് തീർത്താൽ തീരാത്ത കലിപ്പുണ്ട്. അതു കൊണ്ടു കൂടിയാണ് മുഖ്യമന്ത്രിയുടെ മകളെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങൾ സ്വപ്ന ആവർത്തിക്കുന്നത്. ഒരു കാലത്ത് സ്വപ്നയുടെ വിശ്വസ്തയായിരുന്ന വീണാ വിജയൻ്റെ എല്ലാ കഥകളും സ്വപ്നക്ക് ഹ്യദിസ്ഥമാണ്. ഇതു തന്നെയാണ് സ്വപനയുടെ തുറുപ്പ് ചീട്ട്. കളി തുടർന്നാൽ സ്വപ്നയുടെ എല്ലാ മോഹങ്ങളും പിണറായി തകർക്കും.
ശിവശങ്കറിൻെറ ആത്മകഥ പുറത്തു വന്നതോടെയാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. ശിവശങ്കർ അദ്ദേഹത്തിൻ്റെ ഇമേജ് നന്നാക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇമേജ് നന്നായില്ലെന്ന് മാത്രമല്ല ഉള്ള ഇമേജ് ഇല്ലാതാവുകയും ചെയ്തു. ഇപ്പോൾ എറണാകുളത്താണ് സ്വപ്ന താമസിക്കുന്നത്. ജോലിയില്ലാത്തതിനാൽ അവർക്ക് സമയം ഏറെയുണ്ട്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻെറ കുടുംബാംഗങ്ങൾക്കുമെതിരെയുള്ള തെളിവുകൾ കുത്തി പൊക്കുകയാണ് ഇപ്പോൾ സ്വപനയുടെ പ്രധാന ജോലി. ചില പഴയകാല സുഹ്യത്തുക്കൾ ഇതിനായി സ്വപ്നയെ സഹായിക്കാൻ രംഗത്തുണ്ട്. ഒരു ഒറ്റയാൾ പോരാട്ടത്തിന് തയ്യാറെടുക്കുന്ന സ്വപ്നയെ സംബന്ധിച്ചടത്തോളം നടക്കാൻ പോകുന്നത് മഹാഭാരത യുദ്ധം തന്നെയാണ്. പിണറായിയെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർ ഇതിന് എല്ലാ പിന്തുണയും സ്വപ്നക്ക് നൽകുന്നുണ്ട്. പ്രതിപക്ഷത്തിൻ്റെ പിന്തുണയും സ്വപ്നക്കുണ്ട്.
എച്ച്.ആർ.ഡി.എസ് ഭാരവാഹി അജി ക്യഷ്ണൻ്റെ അറസ്റ്റിൽ സ്വപ്ന സന്തുഷ്ടയാണ്. തന്നെ ദുരിതങ്ങളുടെ പടുകുഴിയിലാക്കിയ അജി ക്യഷണൻെറ അറസ്റ്റ് അദ്ദേഹം അർഹിക്കുന്നതു തന്നെയാണെന്ന് സ്വപ്ന വിശ്വസിക്കുന്നു. തന്നെ പറഞ്ഞു വിട്ടാൽ അജി കൃഷ്ണൻ്റെ അറസ്റ്റ് തടയുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു എന്നാണ് സ്വപ്നക്ക് ലഭിച്ച വിവരം. എന്നാൽ സ്വപ്നയെ പറഞ്ഞു വിട്ടയുടൻ അജി ക്യഷ്ണനെ അറസ്റ്റ് ചെയ്തു.
അജി കൃഷ്ണൻ്റെ അറസ്റ്റിൽ സ്വപ്നക്ക് ഒരു സംശയം ഇല്ലാതില്ല. താൻ പാലക്കാട് നടത്തിയ പത്രസമ്മേളനങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണോ ലക്ഷ്യമെന്ന് സ്വപ്ന സംശയിക്കുന്നു. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളും സ്വപ്ന നടത്തുന്നുണ്ട്. എന്നാൽ അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha
























