Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

അടുത്ത വെടി പൊട്ടിച്ച് സ്വപ്ന... ക്ലിഫ് ഹൗസിൽ വച്ച് 1 കോടിയുടെ ‍ഡീൽ! ശിവശങ്കറിന്റെ കമ്മീഷൻ... സിബിഐ സംഘത്തെ അറിയിച്ചെന്ന് സ്വപ്ന സുരേഷ്

12 JULY 2022 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണയിടപാടു കേസില്‍ തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സുല്‍ ജനറല്‍, അറ്റാഷെ, ഈജിപ്‌ഷ്യന്‍ പൗരന്‍ ഖാലിദ്‌ എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ പ്രതിചേര്‍ക്കാൻ നീക്കം നടത്തുകയാണ്. വമ്പൻമാരെ പൂട്ടാനുറച്ച് നീങ്ങുമ്പോൾ അതിൽ തട്ടി മുഖ്യമന്ത്രി വീഴുമോ എന്ന ഭയം ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്.

നിലവില്‍ പി.എസ്‌. സരിത്ത്‌, സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായര്‍, എം. ശിവശങ്കര്‍ എന്നീ നാലു പ്രതികളാണുള്ളത്‌. സ്വര്‍ണക്കടത്തിലും യു.എ.ഇയിലേക്കു ഡോളര്‍ കടത്തിയതിലും കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്‌ക്കും ചീഫ്‌ അക്കൗണ്ടന്റ്‌ ഖാലിദിനും നിര്‍ണായക പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിലാണു ഇവരെയും പ്രതിചേര്‍ക്കുന്നത്‌. എന്നാൽ അതിനിടയിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ ഹാജരാവുകയും ചെയ്തിരുന്നു. നിർണായകമായ പല വിവരങ്ങളും മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കതറിനെതിരെ വളരെ ​ഗുരുതരമായ ഒരു വെളിപ്പെടുത്തലാണ് സ്വപ്ന നടത്തിയിരിക്കുന്നത്.

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കമ്മീഷന്‍ വാങ്ങിയെന്ന് ആരോപിച്ച് സ്വപ്‌ന സുരേഷ്. തന്റെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷനായിരുന്നു. കമ്മീഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചു. ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് തീരുമാനിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സുല്‍ ജനറലും പങ്കെടുത്തു. ധാരണാപത്രം ഒപ്പിട്ടത് സെക്രട്ടേറിയറ്റില്‍ വെച്ചാണെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്ന യുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ലൈഫ് മിഷന്‍ തട്ടിപ്പില്‍ അന്വേഷണം സിബിഐ ഊര്‍ജിതമാക്കിയിരുന്നു. ഇടപാടില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് സ്വപ്‌നയെന്നാണ് സിബിഐ കരുതുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ വിദേശ നിക്ഷേപം സ്വീകരച്ച് കോഴയിടപാട് നടത്തിയെന്നാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ ചുവടുപിടിച്ചാണ് സിബിഐയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ ആദ്യമായാണ് സിബിഐ ചോദ്യം ചെയ്യുന്നത്. നയതന്ത്രസ്വര്‍ണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ്മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തു വരുന്നത്.

ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്. ഇതില്‍ 14.50 കോടിരൂപ കെട്ടിടനിര്‍മാണത്തിനു വിനിയോഗിച്ചപ്പോള്‍ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്.

കരാര്‍ ഏറ്റെടുത്ത യൂണിടേക് എംഡി സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. നിര്‍മാണക്കരാര്‍ ലഭിച്ചതിന് മൂന്നരക്കോടി രൂപയുടെ ഡോളര്‍ യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കും സന്ദീപ് നായര്‍ക്കും കോഴ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി.

ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നാണെന്നും സ്വപ്നയ്ക്ക് അഞ്ച് ഐഫോണ്‍ നല്‍കിയിരുനുവെന്നും ഈപ്പന്റെ മൊഴിയിലുണ്ട്. ഈ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനും പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട സ്വപ്നയില്‍ നിന്ന് വിശദീകരണം തേടാനുമാണ് സിബിഐ നീക്കം.

അതേസമയം, കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവര്‍ക്കു മുഴുവന്‍ കാര്യങ്ങളും അറിയാമെന്നാണു സ്വപ്‌ന പറയുന്നത്‌. ഇരുവരെയും ചോദ്യം ചെയ്യാനായാല്‍, കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ചോദ്യംചെയ്യുന്നതിനു യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വഴി നോട്ടീസ്‌ കൈമാറാനാണു ഉദ്ദേശിക്കുന്നത്‌. മൂവരുടെയും യു.എ.ഇയിലെ വിലാസം ഇ.ഡിക്കു ലഭിച്ചിട്ടുണ്ട്‌. അവിടത്തെ വിലാസത്തിലാകും നോട്ടീസ്‌ അയയ്‌ക്കുക.

നേരത്തെ, സ്വര്‍ണക്കടത്തിലും ഡോളര്‍കടത്തിലും കസ്‌റ്റംസ്‌ മൂവരെയും പ്രതികളാക്കിയിരുന്നെങ്കിലും തിരുവനന്തപുരം കോണ്‍സുലേറ്റിലെ വിലാസത്തിലാണു നോട്ടീസ്‌ അയച്ചത്‌. അതിനാല്‍, നോട്ടീസ്‌ ഇതുവരെ അവര്‍ കൈപ്പറ്റിയിട്ടില്ല. എംബസി വഴി നോട്ടീസ്‌ കൈമാറാന്‍ ശ്രമിച്ചപ്പോഴും തിരുവനന്തപുരത്തെ വിലാസമാണു നല്‍കിയത്‌. അതിനാല്‍, യു.എ.ഇ. അധികൃതരും നോട്ടീസ്‌ കൈമാറിയില്ല. തുടര്‍ന്നു അവിടത്തെ നിയമപ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു.

കോണ്‍സുല്‍ ജനറലിനെയും അറ്റാഷെയേയും ജോലിയില്‍നിന്നു പിരിച്ചുവിട്ടു. വീട്ടുതടങ്കലില്‍ വയ്‌ക്കുകയും ചെയ്‌തു.സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഉന്നതരിലേക്കു അന്വേഷണം വ്യാപിപ്പിക്കണമെങ്കില്‍ വിദേശികളെ ചോദ്യംചെയ്യേണ്ടതുണ്ടെന്നാണു ഇ.ഡിക്കു നിയമോപദേശം ലഭിച്ചത്‌. നേരിട്ടു ഹാജരാകാതെ ഓണ്‍ലൈന്‍ വഴി ഇരുവരില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിയുമോ എന്നാണു ഇ.ഡി. പരിശോധിക്കുന്നത്‌.

ഇ.ഡി. മുമ്പാകെ സ്വപ്‌ന നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ നേരത്തെ കസ്‌റ്റംസിനും നല്‍കിയതാണ്‌. തെളിവില്ലാത്തതിനാല്‍, കസ്‌റ്റംസിനു മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. രാഷ്‌ട്രീയ ഉന്നതരുടെ പങ്ക്‌ അന്വേഷിച്ചു പ്രതിചേര്‍ക്കണമെങ്കില്‍ കോണ്‍സുല്‍ ജനറലിനെയും അറ്റാഷെയേയും ചോദ്യംചെയ്യണമെന്നായിരുന്നു കസ്‌റ്റംസിനും ലഭിച്ച നിയമോപദേശം. അതിനു സാധിക്കാതെ വന്നതോടെയാണു അന്വേഷണം കള്ളക്കടത്തുകാരില്‍ മാത്രമായി ഒതുങ്ങിയത്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (14 minutes ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (50 minutes ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (5 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (5 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (5 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (6 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (6 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (6 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (6 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (6 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (7 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (7 hours ago)

ആറ്റുകാൽ പൊങ്കാലയുടെ പേരിൽ ഭീമൻ കൊള്ള; മേയർ പൊക്കിയതോടെ കളി മാറി; വമ്പൻ ട്വിസ്റ്റ്  (7 hours ago)

Malayali Vartha Recommends