Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

പിണറായികും മഅദനിക്കും ആകാമെങ്കില്‍ എന്തുകൊണ്ട്;മുഖ്യനെതിരെ ഇടത് അനുഭാവികളും; ഇരുട്ടടിയുമായി ഹരീഷ് പേരടി

12 JULY 2022 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

താന്‍ പറയുന്നതെല്ലാം മാസ്സ് ഡയലോഗാണെന്നും അതാണ് ശെരി എന്ന ചിന്തയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. എന്നാല്‍ ഒന്ന് തന്റെ ജീവിതത്തില്‍ തന്നെ തിരിഞ്ഞു നോക്കിയാല്‍ ഇതുപോലെ എന്തോരം കാണിച്ചുകൂട്ടിയിട്ടാണ് താന്‍ കടന്നു വന്നത് എന്ന് പിണറായി വിജയനു തന്നെ മനസിലാകും. ഏറ്റവും സിംബിളായൊരു ഉദാഹരണം. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വിഡി സതീശന്‍ ഒരു രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ സംഭവിച്ചൊരു കോണ്‍ഗ്രസ് വീഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വിഡി സതീശന്‍ ആ മാധ്യമ പ്രവര്‍ത്തകനോട് ചൂടായി സംസാരിച്ചതും അദേഹത്തെ ഇറക്കിവിടുമെന്നു പറഞ്ഞതും. പിണറായി വലിയൊരു കാര്യമായി കാണിച്ച് ഇങ്ങനെയാണോ ഒരു പൊതു പ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. ഇതെന്ത് ധിക്കാരമാണ് എന്നൊക്കെ അഭിപ്രായം പറഞ്ഞു. പുറത്തുനിന്നൊരാള്‍ അതുകേട്ടാല്‍ പിണറായി ഒരിക്കലും ഇങ്ങനെ ആരോടും ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ലെന്നായിരിക്കും വിജാരിക്കുക. എന്നാല്‍ കേരളത്തില്‍ വൈറലായൊരു ഡയലോഗുണ്ട് അത് പിണറായി പറഞ്ഞതാണ്. മറ്റൊന്നുമല്ല കടക്കു പുറത്ത്. ഈ കടക്കു പുറത്തിനു മുന്നില്‍ സത്യത്തില്‍ വിഡി സതീശന്റെ ദേഷ്യപ്പെടലൊന്നും ഒന്നുമല്ലെന്നുള്ളതാണ്.

മുഖ്യമന്ത്രിയായതിന് ശേഷം പിണറായി ഇങ്ങനെയാണ്. താനാണ് ശെരി എന്ന മട്ടാണ്. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ ഇടത് അനുഭാവികള്‍ക്കുപോലും കഴിയുന്നില്ലെന്നുള്ള വസ്തുതയാണ്. പലരും പരസ്യമായും രഹസ്യമായും അത് പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഹരീഷ് പേരടിയുടെ രാഷ്ട്രീയം നോക്കുകയാണെങ്കില്‍ ഇടത് അനുഭാവം നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. ഇടതുപക്ഷത്തിന്റെ വിജയങ്ങളില്‍ അദേഹം നടത്തിയിട്ടുള്ള പ്രതികരണങ്ങളും ആഘോഷങ്ങളും നാം കണ്ടിട്ടുണ്ട്.

എന്നാല്‍ അദേഹത്തിന്റെ നിലപാടുകള്‍ എന്നും വളരെ വ്യത്യസ്ഥം തന്നെയാണ് തെറ്റ് എവിടെയാണെങ്കിലും അത് ചൂണ്ടിക്കാട്ടുന്ന മനോഭാവം. അതിപ്പൊ പിണറായിയായാലും ആരായാലും നലപാടുകള്‍ തുറന്നു പറയുന്നതില്‍ അദേഹത്തിന് ഒരു മടിയുമില്ല. അതുകൊണ്ടുതന്നെ അദേഹമിപ്പോളൊരു പിണറായി വിരുദ്ധയി പലരും വിലയിരുത്തുന്നു. എന്നാല്‍ പല പാര്‍ട്ടിക്കാരും ഇപ്പോള്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെന്നുള്ളതാണ് വസ്തുത. പാര്‍ട്ടി സ്‌നേഹികള്‍ പലരും പാര്‍ട്ടി വിരുദ്ധരായി മാറി.. അവരില്‍ പലര്‍ക്കും അവരുടെ മനസ്സിലെ നിലപാടുകള്‍ തുറന്നു പറയാനാകുന്നില്ല. എന്നാല്‍ ഹരിഷ് പേരടി അങ്ങനെയല്ല. എല്ലാം വെട്ടിത്തുറന്ന് പറയുന്നയാളാണ്.

ആര്‍എസ്എസ് വേദി പങ്കിട്ടതിന്റെ പേരില്‍ വിവാദത്തിലായ പിണറായിക്കൊപ്പമല്ല പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമാണ് നടന്‍ ഹരീഷ് പേരടി. അബ്ദുല്‍ നാസര്‍ മഅദനിയുടെ കൂടെ പിണറായി വിജയനു വേദി പങ്കിടാമെങ്കില്‍ വി.ഡി.സതീശന്‍ ആര്‍എസ്എസിന്റെ വേദി പങ്കിട്ടതില്‍ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ഹരീഷ് പേരടി നിലപാട് വ്യക്തമാക്കിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

എനിക്ക് ഒരുപാട് ആര്‍എസ്എസും ബിജെപിയുമായ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. പിണറായി വിജയന്‍ മോദിയെ കാണാന്‍ പോകുന്നതുപോലെ പരസ്പ്പരം ബന്ധപ്പെടാതെ മുന്നോട്ടു പോവാന്‍ പറ്റില്ല എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവരെയും അവര്‍ എന്നെയും കാണാന്‍ വരാറുണ്ട്... ഒരിക്കല്‍ ഒരു ശ്രീകൃഷ്ണ ജയന്തിക്കു ബാലഗോകുലം വേദിയിലും പോയിട്ടുണ്ട്... അന്ന് ശ്രീകൃഷ്ണന്റെ കറുത്ത നിറത്തിന്റെയും യാദവ കുലത്തിന്റെ ദലിത് രാഷ്ട്രിയത്തെപ്പറ്റിയുമാണ് സംസാരിച്ചത്.. ആരും എന്നെ വിലക്കിയിട്ടില്ല... ടി.പി.ചന്ദ്രശേഖരന്റെയും ജയകൃഷണന്‍മാഷിന്റെയും കൊലപാതകങ്ങള്‍ക്കുശേഷം എത്രയോ സിപിഎം വേദികളില്‍ പങ്കെടുത്തിട്ടുണ്ട്... സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തിരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍ നായരെയും വെള്ളാപ്പള്ളി നടേശനെയും കാന്തപുരം മുസ്‌ലിയാരെയും കാണാന്‍ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കില്‍ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ വി.ഡി.സതീശന്‍ ആര്‍എസ്എസിന്റെ വേദി പങ്കിട്ടതില്‍ ഒരു തെറ്റുമില്ല എന്നാണ് ഞാന്‍ കരുതുന്നത്... വി.ഡി.സതീശന്‍ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുമുണ്ട്... ബിജെപിയെ ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്... അല്ലാതെ അവര്‍ സായുധ വിപ്ലവം നടത്തി അധികാരത്തില്‍ എത്തിയതല്ല... നിങ്ങള്‍ക്കു നിങ്ങളുടെ രാഷ്ട്രീയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികള്‍ പങ്കിടുന്നതില്‍ എന്താണ് തെറ്റ്?.. അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വര്‍ഗ്ഗീയതയാണ്... നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ... ഇന്ത്യ എന്റെ രാജ്യമാണ്... എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരാണ്.. പിന്നെ എന്താണ് പ്രശ്‌നം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (16 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (22 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (28 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (32 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (41 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends