സിപിഐഎം നേതാവും മുന്‍ മത്സ്യഫെഡ് ചെയര്‍മാനും ആയിരുന്ന വി വി ശശീന്ദ്രന്‍ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം

സിപിഐഎം നേതാവും മുന്‍ മത്സ്യഫെഡ് ചെയര്‍മാനും ആയിരുന്ന വി വി ശശീന്ദ്രന്‍ അന്തരിച്ചു... 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
കരുനാഗപ്പള്ളി സ്വദേശിയായ വി വി ശശീന്ദ്രന്‍ കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന അഭിഭാഷകന്‍ കൂടിയായിരുന്നു. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും, മത്സ്യത്തൊഴിലാളി യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം കൊല്ലം എന്‍ എസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എസ്എഫ്ഐയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. കെഎസ്വൈഎഫിന്റെയും പിന്നീട് ട്രേഡ് യൂണിയന്‍ നേതാവായും വളര്‍ന്നു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, മത്സ്യഫെഡ് ചെയര്‍മാന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍, കരുനാഗപ്പള്ളി ബോയ്സ് ആന്‍ഡ് ഗേള്‍സ് ഹൈസ്‌കൂള്‍ മാനേജര്‍, കരുനാഗപ്പള്ളി ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ അംഗമായിരുന്നു.
https://www.facebook.com/Malayalivartha

























