കോട്ടയം ജില്ലാ പൊലീസ് മേധാവിയായി കെ.കാര്‍ത്തിക് ചുമതലയേല്‍ക്കും

കോട്ടയം ജില്ലാ പൊലീസ് മേധാവിയായി കെ.കാര്‍ത്തിക് ചുമതലയേല്‍ക്കും. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു പകരമാണ് ഇദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. നിലവില്‍ എറണാകുളം റൂറല്‍ എസ്.പിയായിരുന്നു കാര്‍ത്തിക്.
ഇവിടെ നിന്നാണ് ഇദ്ദേഹം കോട്ടയം ജില്ലാ പൊലീസ് മേധാവിയായി എത്തുന്നത്. കോട്ടയം ജില്ലയില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്‍ അടക്കം ഇദ്ദേഹത്തിന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. രാവിലെ പത്തു മണിയോടെ ഓഫിസില്‍ എത്തി ഇദ്ദേഹം ചുമതലയേറ്റെടുക്കും.
https://www.facebook.com/Malayalivartha

























