തൃശ്ശൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൃശ്ശൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃശൂര്‍ കണ്ടാണശ്ശേരി സ്വദേശി ഷീല (52) ആണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് തെരുവ് നായയുടെ കടിയേറ്റത്. തുടര്‍ന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷന്‍ എടുത്തിരുന്നു.
ഇന്നലെ രണ്ടാം ഡോസും എടുത്തു. മുറിവ് ഡ്രസ് ചെയ്യാന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പേവിഷബാധയാണോ മരുന്നിന്റെ റിയാക്ഷനാണോ മരണകാരണം എന്നത് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.
https://www.facebook.com/Malayalivartha


























