ചിമ്പാൻസിയെ പോലെയാണ് മണിയുടെ മുഖം; അതിന് ഞങ്ങളെന്ത് പിഴച്ചു! തേച്ചൊട്ടിച്ച് കെ. സുധാകരൻ... അധിക്ഷേപിച്ച് കെ. സുധാകരൻ

ഇന്ന് എംഎം മണി എംഎൽഎയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. ചിമ്പാൻസിയുടെ ചിത്രത്തിൽ എം. എം. മണിയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു അധിക്ഷേപം. കെ. കെ. രമയ്ക്കെതിരായ എം. എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിലായിരുന്നു സംഭവം. ഇത് വൻ വിവാദമായതോടെ പ്രവർത്തകർ പിന്നീട് ചിത്രം ഒഴിവാക്കി. എന്നാൽ ചിമ്പാൻസിയുടെ പടം വെച്ചതിനെ ന്യായീകരിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നു. ഇത് വേറിട്ട സമരമെന്നായിരുന്നു അവരുടെ വിശദീകരണം.
എന്നാൽ ഈ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ ഒരു കമന്റാണ് ഇപ്പോൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നത്. മുൻമന്ത്രി എം.എ മണിയെ അധിക്ഷേപിച്ചാണ് കെ. സുധാകരൻ രംഗത്ത് വന്നിരിക്കുന്നത്. എം.എം മണിയുടേത് ചിമ്പാൻസിയുടെ മുഖം തന്നെയാണെന്നായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമർശം.
ഒർജിനലല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു, സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു. മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ് മണിയ്‌ക്കിതൊന്നും ഇല്ലല്ലോ എന്നും സുധാകരൻ ചോദിച്ചു
ഇന്ന് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് എംഎം മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചത്. ചിമ്പാൻസിയുടെ ചിത്രത്തിൽ എം. എം മണിയുടെ തലയൊട്ടിച്ചായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ അധിക്ഷേപം. സംഭവം വിവാദമായതിനു പിന്നാലെയാണ് കെ. സുധാകരന്റെയും അധിക്ഷേപ പരാമർശം. സ്ത്രീത്വത്തെ അപമാനിച്ച മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തിയത്.
പിന്നാലെ വംശീയമായ അധിക്ഷേപമാണിതെന്ന ആരോപണവും ഉയർന്നു. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. സംഭവം വിവാദമായതോടെ മഹിളാ കോൺഗ്രസ് ഖേദം പ്രകടിപ്പിക്കുകയായിരുന്നു. നിയമസഭാ മാർച്ചിന് എത്തിയ പ്രവർത്തകരിൽ ഒരാളാണ് ബോർഡ് കൊണ്ടുവന്നതെന്നത്.
മഹിളാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല ഇതെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോർഡ് മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'- എന്നായിരുന്നു മണിയുടെ പരാമര്‍ശം.
എം. എം. മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ആനി രാജയും രംഗത്തെത്തിയിരുന്നു. ഇതിനുള്ള പ്രതികരണത്തില്‍ ആനി രാജയ്‌ക്കെതിരായും മണി അധിക്ഷേപം നടത്തി. ആനി രാജ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കുന്നത് എന്നായിരുന്നു പരാമര്‍ശം.
https://www.facebook.com/Malayalivartha






















