എക്സാം എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന! നാണം കെട്ട് തൊലിയുരിഞ്ഞു!

കോളേജിൽ എത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷയ്ക്ക് ഇരുത്തിയ പരാതിയാണ് ഉയർന്ന് കേൾക്കുന്നത്. നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഇത്തരത്തില്‍ അഴിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതിയവർക്കാണ് ഈ ദുരനുഭവമുണ്ടായത്. ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജിയിലാണ് സംഭവം നടന്നത്. നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
നിരവധി കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ മാനം കൈയ്യിലൊതുക്കി പഠിച്ചത് ഓർത്തെടുക്കാൻ പോലും സാധിക്കാത്തവണ്ണം പല പെൺകുട്ടികളും പൊട്ടിക്കരയുന്ന അവസ്ഥയും ഉണ്ടായിരുന്നു. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന വിശദീകരണം. താഴെ നിന്ന് രണ്ട് നിലകൾ ഇത്തരത്തിൽ നടന്ന് കയറിയാണ് ഇവര്‍ ആൺകുട്ടികൾ ഉൾപ്പടെയുള്ള പരീക്ഷാഹാളിലേക്ക് എത്തിയത്. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
എന്നാൽ ഇക്കാര്യം അറിയില്ലെന്നും നീറ്റ് സംഘം തന്നെ നിയോഗിച്ച ഒരു ഏജൻസിയ്ക്കാണ് പരീക്ഷയ്ക്കെത്തുന്ന കുട്ടികളെ പരിശോധിക്കാനുള്ള ചുമതലയെന്നുമാണ് കോളേജ് അധികൃതർ പറഞ്ഞത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ശബ്ദം കേട്ടതുകൊണ്ടാകാം ഇത്തരത്തിൽ പരിശോധന നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.
എന്നിരുന്നാലും ഇത് വളരെ ഗുരുതരമായ ഒരു തെറ്റായി തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തെ തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവായ ശൂരനാട് സ്വദേശി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കൂടാതെ, കൊട്ടാരക്കര ഡിവൈഎസ്‌പിക്ക് പരാതി നൽകി. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി വിദ്യാർഥിനികൾ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങൾ ലഭിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. ഇവ തെരഞ്ഞെടുക്കേണ്ട അപമാനകരമായ അവസ്ഥയാണ് കുട്ടികൾക്കുണ്ടായത്.
കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുന്ന ദുരനുഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ കുട്ടികളിൽ കൂടുതൽ പേരും ഇതിന് മുൻപും പരീക്ഷ എഴുതിയിട്ടുള്ളവരാണ്. അതുകൊണ്ട് ഡ്രസ്കോഡും മറ്റ് ഫോർമാലിറ്റികളും നന്നേ ബോധ്യമുള്ളവരാണ്. മാനദണ്ഡങ്ങൾ ഒക്കെ കൃത്യമായി പാലിച്ച പെൺകുട്ടികളെയാണ് ഇത്തരത്തിൽ മാനസികമായി പീഡിപ്പിച്ചതെന്നാണ് പരാതി ഉയർന്ന് കേൾക്കുന്നത്.
വേണ്ട മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ് ഇത്തരം പരിശോധന സംഘടിപ്പിച്ചത് എന്നും ആരോപണം ഉയരുന്നുണ്ട്. ഒന്നിലധികം കുട്ടികളെ ഒരേ മുറിയിൽ ഒന്നിച്ച് നിർത്തി വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു എന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വളരെ നടുക്കുന്ന വെളിപ്പെടുത്തലാണ് അവർ നടത്തിയിരിക്കുന്നത്. വേലാതികൾ കുട്ടികൾ ഉന്നയിച്ചിട്ടു പോലും അതിനു വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല. ആൺകുട്ടികൾക്കും അധ്യാപകർക്കും ഒക്കെ നടുവിൽ ഇരിക്കുന്ന ഒരു സാഹചര്യമാണ് അവിടെയുണ്ടായത്.
എല്ലാ കുട്ടികളുടേയും അടിവസ്ത്രം കൂന കൂട്ടിയിട്ടാണ് സൂക്ഷിച്ചത്. വളരെയധികം അലംഭാവമാണ് അവിടെ സംഭവിച്ചത് എന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. വർഷങ്ങളോളം പഠിച്ചത് പോലും ഓർത്തെടുക്കാൻ ഈ മാനസിക സമ്മർദ്ദം അനുവദിച്ചില്ല എന്നാണ് കുട്ടികൾ പരാതിപ്പെടുന്നത്.
തിരികെ പോകുമ്പോൾ പോലും അടിവസ്ത്രം മാറാൻ അനുവദിച്ചിരുന്നില്ല എന്നാണ് ഒരു കുട്ടി പരാതിപ്പെട്ടിരിക്കുന്നത്. കരിയറാണോ അതോ വസ്ത്രമാണോ വലുത് എന്ന ചോദ്യം പോലും അധികൃതർ ചോദിച്ചിട്ടുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വളരെ ദയനീയമായ ഒരു സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. നിരവധി കുട്ടികൾ ഇതിനോടകം പോലീസിനെ സമീപിച്ചിട്ടുണ്ടന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha






















