വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ! പിന്നാലെ ആയിരങ്ങള്‍ ഇരച്ചെത്തി... സ്കൂൾ അടിച്ച് തകർത്തു

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചിയില്‍ പൊട്ടിപ്പുറപ്പെട്ടത് വന്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. കള്ളക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരാണ് അക്രമാസക്തമായത്. വിദ്യാർഥിനിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂൾ ആക്രമിച്ചു. 30 സ്കൂൾ ബസും നാലു പൊലീസ് വാഹനങ്ങളും ഉൾപ്പെടെ 50ലേറെ വാഹനങ്ങൾ അഗ്നിക്കിരയാക്കി.
പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പോലീസിന്റേത് ഉള്‍പ്പടെ അമ്പതോളം വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. തുടര്‍ന്ന് ആകാശത്തേയ്ക്ക് വെടിവെച്ചാണ് പോലീസ് സമരക്കാരെ പിരിച്ചുവിട്ടത്. സ്കൂൾ കെട്ടിടം തല്ലിത്തകർത്തു. പൊലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണീർ വാതകം പ്രയോഗിച്ചു. പിരിഞ്ഞു പോകാതെ പ്രതിഷേധക്കാർ സ്കൂളിനകത്ത് അക്രമം തുടരുകയായിരുന്നു.
ജൂലൈ 12ന് രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ സുരക്ഷാ ജീവനക്കാരൻ വിദ്യാർഥിനിയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ കള്ളക്കുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച ഉച്ചയോടെ മരിച്ചു. സ്‌കൂളിലെ രണ്ട് അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പെണ്‍കുട്ടി കുറിപ്പെഴുതി വെച്ചിട്ടുണ്ടായിരുന്നു.
സ്കൂളിലെ മറ്റു കുട്ടികളും ഇതേരീതിൽ പെരുമാറിയെന്നും കുറിപ്പിലുണ്ട്. കത്തിൽ സൂചിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അധ്യാപകര്‍ തള്ളി. കുട്ടിയോട് പഠിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അധ്യാപകരുടെ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം അധ്യാപകരെ വിട്ടയച്ചു.
ഞായറാഴ്ച രാവിലെ, പോസ്റ്റ്മോർട്ടത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായില്ല. ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചു. പിന്നീട് സ്കൂളിനു മുന്നിലെത്തിയും പ്രതിഷേധിക്കുകയായിരുന്നു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ സേലം-കല്ലാക്കുറിച്ചി ഹൈവേ മണിക്കൂറുകളോളം ഉപരോധിച്ചു. പിന്നാലെ ഒരുസംഘം പ്രതിഷേധക്കാര്‍ സ്‌കൂളിലേക്കും ഇരച്ചെത്തി. സ്‌കൂളിലേക്കെത്തിയ അധ്യാപകരെ ഇവര്‍ വഴിയില്‍ തടഞ്ഞു. ഒടുവില്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ തിരിച്ചയച്ചത്.
അതേസമയം, 17-കാരിയുടെ മരണത്തില്‍ അടിമുടി ദുരൂഹതകളുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് വീണതായി സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. അരമണിക്കൂറിനുള്ളില്‍ പെണ്‍കുട്ടി മരിച്ചതായും ഫോണില്‍ വിളിച്ചറിയിച്ചു.
എന്നാല്‍ സ്‌കൂളില്‍നിന്ന് ആംബുലന്‍സില്‍ അല്ല, മറ്റൊരു വാഹനത്തിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസിനെ അറിയിക്കാതെയാണ് സ്‌കൂള്‍ അധികൃതര്‍ മൃതദേഹം കല്ലാക്കുറിച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ചും കുടുംബം സംശയം ഉന്നയിക്കുന്നുണ്ട്.
പോലീസിനെ അറിയിക്കാതെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതിലും വിദ്യാര്‍ഥിനിയില്‍നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പിലും ദുരൂഹതകളുണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സ്‌കൂളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തത് സംബന്ധിച്ചും ഇവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാവ് ചിന്നസേലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
മരിച്ച 17-കാരി നേരത്തെ തന്നെ ശക്തി സ്‌കൂളില്‍നിന്ന് മാറാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ടി.സി. നല്‍കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, ഈ സ്‌കൂളില്‍ നേരത്തെ ഏഴ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയിട്ടുണ്ടെന്ന വിവരം മകള്‍ പറഞ്ഞിരുന്നതായും ഇവര്‍ വെളിപ്പെടുത്തി.
ഏകദേശം രണ്ടായിരത്തിലേറെ ആളുകളാണ് സ്‌കൂള്‍ വളപ്പിലേക്ക് സംഘടിച്ചെത്തിയതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മരണം സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രതിഷേധവുമായി തെരുവിലിറങ്ങാനുള്ള ആഹ്വാനമുണ്ടായത്. സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള ആഹ്വാനപ്രകാരമാണ് ഇത്രയധികം വിദ്യാര്‍ഥികളും നാട്ടുകാരും സ്‌കൂളിലേക്ക് എത്തിയതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. കലാപാന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. സമാധാനം നിലനിര്‍ത്താന്‍ എല്ലാ ജനങ്ങളോടും അഭ്യര്‍ഥിക്കുന്നു. ഡി.ജി.പി.യോടും ആഭ്യന്തര സെക്രട്ടറിയോടും കല്ലാക്കുറിച്ചിയിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha






















