കഴുത കാമം പോലെ മണി! ഷോക്കടിപ്പിച്ച് ഉണ്ണിത്താൻ... സിപിഐ യുഡിഎഫിലേക്ക്? ചുടുചോറു വാരുന്ന കുട്ടിക്കുരങ്ങനായി എം എം. മണി

വടകര എംഎല്‍എ കെ കെ രമക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയ എം എം മണിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചുടുചോറു വാരുന്ന കുട്ടിക്കുരങ്ങനാണ് മണി. മുഖ്യമന്ത്രിയാണ് മണിയെ കൊണ്ട് രമയ്‌ക്കെതിരെ പറയിച്ചത്. കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിയ്‌ക്ക് എതിരെ, എൽഡിഎഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായി പോയി, അവരുടെ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല’ എന്നായിരുന്നു മണിയുടെ പരാമർശം.
ഇതിന് പിന്നാലെ നിരവധി നേതാക്കൾ മണിയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിപിഐ നോതാവായ ആനി രാജയും രംഗത്തെത്തിയിരുന്നു. മണി ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണ്. അത് അങ്ങേയറ്റം അപലപനീയമാണ്. ഒരു പക്ഷേ അതിന് അദ്ദേഹത്തിന്റേതായ ന്യായീകരണമുണ്ടാവും എന്നായിരുന്നു ആനി രാജയുടെ പ്രതികരണം.
ഇതിന് പിന്നാലെ ആനി രാജ ഡൽഹിയിൽ അല്ലേ ഒണ്ടാക്കുന്നത്’ എന്ന് മണി അധിക്ഷേപിച്ചിരുന്നു. ദേശീയ നേതാവിനെ അധിക്ഷേപിച്ചിട്ടും പാർട്ടി മൗനം പാലിക്കുന്നതിൽ നേതാക്കൾക്കിടയിൽ തന്നെ വിമർശനമുയർന്നിരുന്നു. മണി മാപ്പ് പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എം.എം.മണിയുമായുള്ള തർക്കത്തിൽ ആനി രാജയെ പിന്തുണയ്ക്കാതെ സിപിഐ സംസ്ഥാന നേതൃത്വം നിലകൊള്ളുകയാണ്.
നിയമസഭയിൽ മണി നടത്തിയ പരാമർശത്തിന് അവിടെ തന്നെ പരിഹാരം കാണണമെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്. നേതാക്കളുമായി ആലോചിക്കാതെയാണ് ആനി രാജയുടെ പ്രതികരണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. നിലപാട് പറയേണ്ട വേദിയിൽ പ്രതികരിക്കുമെന്ന് പറഞ്ഞ് മന്ത്രി ചിഞ്ചുറാണി ഒഴിഞ്ഞുമാറി.
കെ.കെ.രമയെ പിന്തുണച്ച ആനി രാജയെയും എം.എം.മണി അധിക്ഷേപിച്ചത് വ്യാപക പ്രതിഷേധമാണുണ്ടാക്കിയത്. പക്ഷെ സിപിഐ സംസ്ഥാന നേതൃത്വം വിവാദത്തിൽ കക്ഷിചേരാതെ ആനിക്കെതിരായ നിലപാടിലാണ്. സിപിഎം-കോൺഗ്രസ് തർക്കത്തിൽ ആനി അനാവശ്യമായി ഇടപെട്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
എന്നാൽ ഇതിൽ തന്റേടത്തോടെ ഒരു നിലപാട് സ്വീകരിച്ച് രംഗത്ത് വന്നത് സിപിഐയുടെ ഇടുക്കി ജില്ലാ സെക്രട്ടറിയാണ്. 'മണിയുടേത് പുലയാട്ട് ഭാഷ, നാട്ടുഭാഷ എന്ന് പറഞ്ഞ് ഒഴിയാനാവില്ല', അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്നും ശിവരാമൻ പ്രതികരിച്ചിരുന്നു. ഇടതു പക്ഷത്തിന്‍റേത് സ്ത്രീപക്ഷ രാഷ്ട്രീയമെന്നും ശിവരാമന്‍ വ്യക്തമാക്കിയിരുന്നു.
സ്ത്രീ, പുരുഷ സമത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഇടതുപക്ഷം ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്കും തുറന്ന സംവാദത്തിനും തയ്യാറാകണം. മണിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കേണ്ട രീതിയിൽ സിപിഐ പ്രതികരിച്ചിട്ടുണ്ട്. സിപിഐയെ ഓർത്ത് കെ. സി. വേണുഗോപാൽ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വേവലാതിപ്പെടേണ്ട. കെ. സി. വേണുഗോപാൽ കോൺഗ്രസിനകത്തെ സ്ത്രീകളെ ഓർത്ത് കരഞ്ഞാൽ മതി. സിപിഐയിൽ നിന്ന് ബിനോയ് വിശ്വം അടക്കമുളവർ പ്രതികരിച്ചു.
എല്ലാവരും പ്രതികരിച്ചാലേ പ്രതികരണം ആകൂ എന്നില്ല. സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളിൽ ഉണ്ടാകണമെന്നും ആനി രാജ പറഞ്ഞു. ആനി രാജക്കെതിരായ മണിയുടെ പരാമർശത്തില്‍ നിലപാട് അറിയിക്കേണ്ട വേദിയിൽ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചു റാണിയും പറഞ്ഞു. ആനി രാജ മറുപടി പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഉണ്ടായ പ്രശ്നം സ്പീക്കറും മുഖ്യമന്ത്രിയും പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ കേരള പൊലീസിനെ വിമർശിച്ച ആനി രാജയുടേയും പിന്തുണച്ച ജനറൽ സെക്രട്ടറി ഡി. രാജയുടേയും നിലപാടുകൾ സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാന നിർവാഹക സമിതിയിൽ കേന്ദ്ര ഘടകത്തിനെതിരെ ഈ വിഷയത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. കേരള വിഷയങ്ങളിൽ സംസ്ഥാന നേതാക്കളുമായി ആലോചിക്കാതെ പ്രതികരിക്കരുതെന്നായിരുന്നു കാനമടക്കളുള നേതാക്കൾ അന്നെടുത്ത സമീപനം. സിപിഐയുടെ ആഭ്യന്തര കാര്യമെങ്കിലും ഈ ഭിന്നതയും രമയ്ക്കെതിരായ മണിയുടെ അധിക്ഷേപത്തെ നേരിടാനുള്ള ആയുധമാക്കാനാണ് യുഡിഎഫ് നീക്കം.
https://www.facebook.com/Malayalivartha






















