തൃശ്ശൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.... പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ചികിത്സയിലിരിക്കെയായിരുന്നു മരണം, പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍

തൃശ്ശൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.... പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ചികിത്സയിലിരിക്കെയായിരുന്നു മരണം.
തൃശൂര്‍ കണ്ടാണശ്ശേരി സ്വദേശി ഷീല (52) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഷീലയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. അതിന് ശേഷം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
പേവിഷബാധയാണോ മരണകാരണം എന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പേവിഷബാധയേറ്റ് മരിച്ചതാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ .
https://www.facebook.com/Malayalivartha






















