പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനുള്ള തീയതി നീട്ടാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

സംസ്ഥാനത്തെ പ്‌ളസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലായ് 21വരെ നീട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.എസ്.ഇ പത്താം ക്‌ളാസിന്റെ ഫലം വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് രാജ വിജയരാഘവനാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള സമയം ഇന്നലെ അവസാനിക്കാനിരുന്നതാണ്. ഹര്‍ജി ജൂലായ് 21ന് പരിഗണിക്കാന്‍ മാറ്റിയ സിംഗിള്‍ബെഞ്ച് പത്താംക്‌ളാസിലെ ഫലപ്രഖ്യാപനം എന്നുണ്ടാവുമെന്ന് അറിയിക്കാന്‍ സി.ബി.എസ്.ഇക്ക് നിര്‍ദ്ദേശവും നല്‍കി.
പ്‌ളസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ജൂലായ് 21നേ തുടങ്ങൂവെന്നും ഇതിനുമുമ്പ് സി.ബി.എസ്.ഇ പത്താംക്‌ളാസ് ഫലം പ്രസിദ്ധീകരിച്ചാല്‍ ഈ സിലബസിലുള്ള കുട്ടികള്‍ക്ക് ജൂലായ് 23വരെ അപേക്ഷിക്കാന്‍ സമയം ലഭിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
സംസ്ഥാനത്ത് നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പ്‌ളസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുന്നതെന്നും ,സമയം വൈകുന്നത് പ്രവേശന നടപടികള്‍ അവതാളത്തിലാക്കുമെന്നും, മതിയായ അദ്ധ്യാപനത്തിനുള്ള സമയം നഷ്ടമാകുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.
"
https://www.facebook.com/Malayalivartha






















