ഡോളർ കടത്ത് കേസിൽ സ്വപ്നയും സരിത്തും കസ്റ്റംസിന് മുന്നിൽ ഹാജരാകും

ഡോളർ കടത്ത് കേസിൽ സ്വപ്നയും സരിത്തും കസ്റ്റംസിന് മുന്നിൽ ഹാജരാകും. നേരത്തെ തന്നെ ചില വെളിപ്പെടുത്തലുകളും കാര്യങ്ങളും കസ്റ്റംസിനോട് സ്വപ്ന പറഞ്ഞിരുന്നു. ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായി എന്താണ് പറയുക എന്നത് ശ്രദ്ദേയമായ കാര്യമാണ്.ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന രഹസ്യ മൊഴി കോടതിക്ക് നൽകിയിരുന്നു. എന്നാൽ അത് എന്താണെന്ന് അറിയാനുള്ള ശ്രമം ഇ.ഡി നടത്തിയിരുന്നു.
പക്ഷേ കോടതിക്ക് നൽകിയ രഹസ്യ മൊഴി ഇ ഡിക്ക് നൽകാനാവില്ലെന്ന നിലപാട് കസ്റ്റംസ് വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ രഹസ്യമൊഴി മറ്റൊരു ഏജൻസിക്ക് നൽകാനാകില്ലെന്ന് കസ്റ്റംസ് തറപ്പിച്ച് പറഞ്ഞിരുന്നു. എ.സി.ജെ.എം കോടതിയിലാണ് ഇ ഡിക്കെതിരെ കസ്റ്റംസ് ഈ കാര്യം അറിയിച്ചത്.
എന്നാൽ ഇ.ഡി നേരിട്ട് കസ്റ്റംസിന് അപേക്ഷ നൽകി മൊഴി വാങ്ങാമെന്നും കസ്റ്റംസിന്‍റെ അഡ്വക്കേറ്റ് അറിയിച്ചു. പക്ഷേ സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് നൽകുന്നതിൽ എതിർപ്പില്ലെന്ന് കസ്റ്റംസ് കോടതിയോട് വ്യക്തമാക്കിയിരുന്നു. ഇ.ഡി നേരിട്ട് കസ്റ്റംസിന് അപേക്ഷ നൽകി മൊഴി വാങ്ങാമെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു .
പുതിയ വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ മുൻപ് കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു . ഇതോടെയാണ് രഹസമൊഴിക്കായി ഇ.ഡി കോടതിയെ സമീപിച്ചത് ഡോളർ കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ സ്വപ്ന സുരേഷ് ശ്രമം നടത്തിയിരുന്നു. രഹസ്യ മൊഴി ഇഡിക്ക് കൈമാറുന്നതിന് കസ്റ്റംസ് എതിർത്തപ്പോഴാണ് സ്വപ്ന ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്.
സ്വപ്നയുടെ രഹസ്യ മൊഴി കസ്റ്റംസ് നൽകാത്തതിനാൽ ഈ ഡിക്ക് അന്വേഷണത്തിൽ ചില തടസ്സങ്ങൾ നേരിട്ടിരുന്നു. രഹസ്യമൊഴി കൊടുത്ത ആള് പകർക്ക് ആവശ്യപ്പെടുകയാണെങ്കിൽ കോടതിക്ക് അത് തടസ്സപ്പെടുത്താനാകില്ല എന്നതാണ് വസ്‌തുത .. എന്തായാലും സരിത്തും സ്വപ്നയും ഇന്ന് കസ്റ്റംസിന് മുന്നിലേക്ക് പോകുകയാണ്.എന്തൊക്കെ കാര്യങ്ങൾ പുറത്ത് വരുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha


























