ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലെ സ്ഥാനകയറ്റത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയെന്ന് പരാതി

ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലെ സ്ഥാനകയറ്റത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണം സുപ്രീംകോടതി ഉത്തരവ് പാലിക്കാതെയെന്ന് പരാതി.
നാലു ശതമാനം സംവരണം ചില തസ്തികയിലേക്ക് മാത്രമായി ഒതുക്കിയെന്നാണ് പരാതി. കോടതി അലക്ഷ്യം ചൂണ്ടികാട്ടി സൂപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സംവരണം ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയ സംഘടനകള്‍.
സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥാനക്കയറ്റത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് നാലു ശതമാനം സംവരണം നല്‍കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്, കേന്ദ്ര സര്‍ക്കാരും ഇതനുസരിച്ച് മാനദണ്ഡമിറക്കിയിരുന്നു. കോടതി നിര്‍ദ്ദേശം പാലിക്കണമെന്ന് അന്ത്യശാസനം നല്‍കിയപ്പോഴാണ് സംസ്ഥാനത്ത് കഴിഞ്ഞ മന്ത്രിസഭാ യോഗം സംരവണത്തില്‍ തീരുമാനമെടുത്തത്.
നേരിട്ട് നിയമനം നല്‍കുന്നതും, സ്ഥാനകയറ്റം വഴി നിയമനം നല്‍കുന്നതുമായ തസ്തികയിലേക്ക് മാത്രം സംരവണം നല്‍കാനാണ് സാമൂഹിക നീതിവകുപ്പിന്റെ ഉത്തരവ്. അതായത് പഞ്ചായത്ത് സെക്രട്ടറി, അഗ്രിക്കച്ചറല്‍ ഓഫീസര്‍, ബ്ലോക്ക് ഡെവലപമെന്‍് ഓഫീസര്‍ തുടങ്ങി നേരിട്ടും സ്ഥാനകയറ്റം വഴിയും ഒഴിവു നികത്തുന്ന ചുരുക്കം ചില തസതികളിലേക്ക് സംവരണം ഒതുക്കി.
സുപ്രീംകോടതിവിധി അട്ടിമറിച്ചുവെന്നാണ് സുപ്രീംകോടതിയെ സമീപിച്ചവരുടെ ആക്ഷേപം. ക്ലറിക്കല്‍, അധ്യാപക, സെക്രട്ടറിയേറ്റ് സ്ഥാനകയറ്റത്തില്‍ ബോധപൂര്‍വ്വം തഴഞ്ഞുവെന്നും ഭിന്നശേഷിക്കാരുടെ ആരോപണം. ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കാന്‍ കഴിയുന്ന തസ്തികകളെ കുറിച്ച് പഠിക്കാനായി പ്രത്യേക സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
എയ്ഡഡഡ് അധ്യാപക നിയമനങ്ങളില്‍ മുന്‍കാല പ്രാബല്യത്തോടെ ഭിന്നശേഷി നിയമനം നല്‍കണമെന്ന കോടതി നിര്‍ദ്ദേശവും ഇതേവരെ പാലിക്കതും കോടതിയില്‍ ചോദ്യം ചെയ്യാനാണ് ഭിന്നശേഷി സംഘടനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























