കോവിഡിനെ ഒരുമിച്ച് തൊപ്പിച്ച് മുന്നേറി; ഏവരെയും അതിശയിപ്പിച്ച് വീണ്ടും ആ വയോധിക ദമ്പതിമാര്‍ ഒന്‍പത് മാസംകൂടി ഒരുമിച്ചുജീവിച്ചു! ഭർത്താവ് മരിച്ച് ഒന്നരവര്‍ഷത്തിനുശേഷം പ്രിയഭര്‍ത്താവിനരികിലേക്ക് ഭാര്യയും പോയി! 91 കാരിയായ റാന്നി ഐത്തല പട്ടയില്‍ മറിയാമ്മ തോമസ് മരിച്ചത് ഞായറാഴ്ച രാത്രി

കോവിഡ് പടർന്നുപിടിച്ചപ്പോൾ തന്നെ അതിജീവനം എന്നത് പലപ്പോഴും ചോദ്യചിഹ്നമാകുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നാൽ കോവിഡിൽ നിന്നും മുക്തി നേടി ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് കണ്ട് മഹാമാരി നോക്കിനിൽക്കുകയാണ് ചെയ്തത്. എല്ലാവരെയും അതിശയിപ്പിച്ച ആ വയോധിക ദമ്പതിമാര്‍ ഒരുമിച്ചുജീവിച്ചത് ഒന്‍പത് മാസംകൂടി. എന്നാൽ പിന്നീട് ആദ്യം ഭര്‍ത്താവ് പോയി. ഒന്നരവര്‍ഷത്തിനുശേഷം കോവിഡിനെ തോല്‍പ്പിക്കാന്‍ ഒപ്പമുണ്ടായിരുന്ന പ്രിയഭര്‍ത്താവിനരികിലേക്ക് ഭാര്യയും പോയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് 91 കാരിയായ റാന്നി ഐത്തല പട്ടയില്‍ മറിയാമ്മ തോമസ് മരിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് മറിയാമ്മയുടെ ഭര്‍ത്താവ് ഏബ്രഹാം തോമസ് ഇവരിൽ നിന്നും വിടപറഞ്ഞത്.
അതായത് ഇറ്റലിയില്‍നിന്നെത്തിയ മൂന്നുപേരടക്കം അഞ്ച് കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ തന്നെ ഏബ്രഹാമും മറിയാമ്മയും വീട്ടില്‍ പനിച്ചുവിറച്ചുകഴിയുകയായിരുന്നു. നാടാകെ ഈ കുടുംബത്തെ ഭീതിയോടും രോഷത്തോടും കണ്ട ദിവസമായിരുന്നു അത്. ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരിക്കുന്ന സമയമായിരുന്നു അത്. അന്നത്തെ എം.എല്‍.എ. രാജു ഏബ്രഹാമും ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന ബോബി ഏബ്രാഹമും ഇടപെട്ടെത്തിച്ച ആംബുലന്‍സിലാണ് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. മൂന്നാഴ്ചക്കാലം പി.പി.ഇ.കിറ്റണിഞ്ഞ് ഇരുവരും രോഗത്തോട് പൊരുതി കഴിഞ്ഞു. നില അതീവ ഗുരുതരമെന്നാണ് പലപ്പോഴും റിപ്പോര്‍ട്ടുകള്‍ വരുകയും ചെയ്തു. എന്നാല്‍, ഏപ്രില്‍ മൂന്നിന് എല്ലാവരെയും അതിശയിപ്പിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സുഖമായി ഇവര്‍ ആശുപത്രി വിടുകയാണ് ചെയ്തത്.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് പുഞ്ചിരിയോടെ വീല്‍ചെയറില്‍ പുറത്തേക്ക് വരുന്ന ദമ്പതിമാരുടെ മാധ്യമങ്ങളില്‍ നിറഞ്ഞ ചിത്രം ഇന്നും ഏവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. ഇത് റാന്നി നിവാസികള്‍ക്കുണ്ടാക്കിയ ആശ്വാസവും ഏറെ വലുതാണ്. 2020 ഡിസംബര്‍ 24-ന് ഏബ്രഹാം തോമസ് ഈ ലോകത്തില്‍നിന്ന് യാത്രയായി. 19 മാസങ്ങള്‍ ഭര്‍ത്താവില്ലാത്ത ലോകത്തില്‍ ജീവിച്ചശേഷം മറിയാമ്മയും യാത്രയായിരിക്കുകയാണ്.
റാന്നി തോട്ടമണ്‍ കുന്നത്തേല്‍ മേപ്പാരത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, വത്സമ്മ, മോന്‍സ് (ഇറ്റലി), പരേതനായ കുഞ്ഞുമോന്‍. മരുമക്കള്‍: ഓമന, ജെയിംസ്, രമണി(ഇറ്റലി). സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് ഐത്തല സെന്റ് കുര്യാക്കോസ് പള്ളി സെമിത്തേരിയില്‍.
https://www.facebook.com/Malayalivartha


























