പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ പോസ്റ്റ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വനിതാ എ.എസ്.ഐ പിടിച്ചത് പുലിവാൽ; വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് എസ്.പി.ക്ക് കൈമാറി; ഭര്‍ത്താവ് അബദ്ധത്തില്‍ പോസ്റ്റ് പങ്കുവെച്ചതാണെന്ന് ഉദ്യോഗസ്ഥ

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ പോസ്റ്റ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വനിതാ എ.എസ്.ഐ പിടിച്ചത് പുലിവാൽ. വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് എസ്.പി.ക്ക് കൈമാറിയിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ഈ അപകടത്തിൽ അകപ്പെട്ടത് . അന്വേഷണം നടത്തിയത് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യാണ്.
എന്നാൽ ഭര്‍ത്താവ് അബദ്ധത്തില്‍ പോസ്റ്റ് പങ്കുവെച്ചതാണെന്നാണ് ഉദ്യോഗസ്ഥ പോലീസിനോട് പറഞ്ഞിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി, വനിതാ പോലീസ് ഓഫീസര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി, മധ്യമേഖലാ ഡി.ഐ.ജി.ക്ക് റിപ്പോര്‍ട്ട് കൈമാറി.
റംല പങ്കുവെച്ചത് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റായിരുന്നു . ജൂലൈ അഞ്ചിനാണ് സംഭവം നടന്നത്. ആലപ്പുഴയിലെ പോപുലർ ഫ്രണ്ട് റാലിക്കിടെ ഉണ്ടായ വിവാദ വിദ്വേഷ മുദ്രാവാക്യ വിവാദത്തിൽ അറസ്റ്റിലായ പോപുലർ ഫ്രണ്ട് പ്രവർത്തകർ ജാമ്യത്തിലിറങ്ങി. ഇതുമായി ബന്ധപ്പെട്ട പോസ്റ്റായിരുന്നു പങ്കു വച്ചത്. പൊലീസിനും കോടതിക്കും എതിരെയായിരുന്നു വിമർശനം ഉണ്ടായത്.
https://www.facebook.com/Malayalivartha


























