ഭീരുവായ മുഖ്യമന്ത്രി! പിണറായിയെ തേച്ചൊട്ടിച്ച് ഷാഫിയും ശബരിയും.... നാളെ മുതൽ കരിങ്കൊടി മാത്രം

വിമാനത്തില്‍ പ്രതിഷേധിച്ചവരെ ആക്രമിച്ച ഇ. പി. ജയരാജനെതിരെ കേസില്ല. പകരം തനിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയെ കേരള പൊലീസ് സംരക്ഷിക്കുന്നു. കേസിനെ നിയമപരമായും പാര്‍ട്ടി രാഷ്ട്രീയപരമായും നേരിടും' എന്നാണ് ശബരീനാഥന്‍ പറഞ്ഞിരിക്കുന്നത്.
വൈദ്യപരിശോധനയ്ക്ക് ശേഷം ശബരീനാഥനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. മൂന്നരയോടെ കോടതിയില്‍ ഹാജരാക്കി. ഇതിനിടെ ശബരീനാഥനെ അറസ്റ്റ് ചെയ്ത സമയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെയായിരുന്നു ശബരി നാഥനെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
കേസില്‍ നടപടിയൊന്നും എടുക്കരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ഗവ. പ്ലീഡര്‍ അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ട സമയത്ത് ഒന്നും പറയാതിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ 11.45നാണ് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരിനാഥിന്‍റെ അറസ്ററില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനും പോലീസിനുമെതിരെ വെല്ലുവിളിയുമായി പ്രസിഡണ്ട് ഷാഫി പറമ്പില്‍ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ആഹ്വാനം ചെയ്തതിന്‍റെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തത്. കരിങ്കൊടി കാണിക്കാൻ മാത്രമാണ് വാട്സ്ആപ്പ് ചാറ്റിൽ പറയുന്നത്.
നാളെ മുഖ്യമന്ത്രിയെ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിക്കും. കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്തതിന്‍റെ പേരിലാണ് അറസ്റ്റ് എങ്കിൽ എത്ര പേരെ അറസ്റ്റ് ചെയ്യും എന്ന് കാണട്ടെയെന്നും ഷാഫി പറഞ്ഞു. ഒരു കരിങ്കൊടി പ്രതിഷേധം പോലും നേരിടാനുള്ള ആര്‍ജ്ജവമില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭീരുത്വം വിളിച്ചോതുന്ന അറസ്റ്റാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















