Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

ഇഡി​ഗോയെ പൂട്ടിക്കും; കട്ടായം! പിണറായി പ്രതികാരം തുടങ്ങി... കാലിൽ വീണ് ഇപിയും; വിമാനം കസ്റ്റഡിയിലെടുക്കാൻ പോലീസ്

19 JULY 2022 10:17 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഭരണപക്ഷത്തിരിക്കുന്ന പാർട്ടി, ആ പാർട്ടിയുടെ കൺവീനർ അതിലുപരി മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ. അത്തരത്തിൽ ഒരു പ്രമുഖനെയാണ് ആകാശത്തുകൂടി പോകുന്ന ഇൻഡി​ഗോ വിമാനം വിലക്കിയിരിക്കുന്നത്. ഇന്നലെ അതിനെതിരെ പ്രതികരണം അറിയിച്ച് അല്ലെങ്കിൽ ബഹിഷ്കരിക്കുമെന്നൊക്കെ വീരവാദം മുഴക്കി ശ്രീ. ഇപി ജയരാജൻ രം​ഗത്ത് എത്തിയിരുന്നു. സിപിഎമ്മുകാർ ഒന്നടങ്കം ഇൻ​ഗോയെ ബഹിഷ്കരിക്കുമെന്നും നിലത്തിറക്കാൻ സമ്മതിക്കില്ലെന്നും ഒക്കെ ട്രോളുകളും മറ്റും ഇറക്കിയിരുന്നു.

ആ സമയത്തും പലരും പരാമർശിച്ചിരുന്ന മറ്റൊരു കാര്യം ഉണ്ടായിരുന്നു. പ്രികാര നടപടി, അത് ഉടൻ തന്നെ ഉണ്ടാകും എന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആദ്യ പടിയന്നോണം ഇൻഡിഗോ എയർലൈൻസിന്റെ ബസിനെയാണ് പൂട്ടിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പാണ് ഇവരുടെ ബസുകൾ പിടിച്ചെടുത്തിരിക്കുന്നത്. നികുതി അടയ്‌ക്കാതെ സർവ്വീസ് നടത്തിയ കാരണം ആരോപിച്ചാണ് നടപടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

രാമനാട്ടുകരയിൽ നിന്നാണ് ബസ് പിടികൂടിയത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.

ആർടിഒയുടെ നിർദ്ദേശ പ്രകാരം ഫറൂക്ക് ജോയിൻറ് ആർടിഒ ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. പണം അടച്ചാല്‍ ബസ്സ് വിട്ടുകൊടുക്കുമെന്ന് കമ്പനിയെ അറിയിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നും എയര്‍പോര്‍ട്ടിലായതിനാല്‍ ഇതുവരെ ബസ് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇന്ന് പുറത്തിറക്കിയപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നെന്നുമാണ് മോട്ടോർ വാഹനവകുപ്പിന്‍റെ വിശദീകരണം.

ഇൻഡിഗോ വിമാന കമ്പനി ഇപി ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി. അതുകൊണ്ട് തന്നെ ആർക്കും സംശയം ഒന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് കഴിഞ്ഞ ദിവസം ഇൻഡിഗോ കമ്പനി ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു.

ഇനി ഒരിക്കലും താനോ കുടുംബമോ ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ വ്യക്തമാക്കിയതിന് പിന്നാലെ ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ മലയാളം കമന്റുകളുടെ ബഹളമായിരുന്നു. ഇതോടെ ഉയരത്തിൽ പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം പങ്കിട്ട് ഒരു വരി കുറിച്ചിരിക്കുകയാണ് കമ്പനി. ലോകത്തിന് മുകളിലൂടെ പറക്കുന്നു, ഇനിയും തുടരുമെന്നാണ് ഇംഗ്ളീഷിൽ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ ഇൻഡിഗോ വ്യക്തമാക്കി.

റെയിൽവേ പാളത്തിന് മുകളിലൂടെ പറക്കുന്ന ഇൻഡിഗോ വിമാനത്തെ നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇൻഡിഗോയുടെ പോസ്റ്റ്. ഇൻഡിഗോ മഹാ മോശം വിമാന കമ്പനിയാണെന്നും കെ റെയിൽ വരുന്നതോടെ ഇൻഡിഗോ കമ്പനിയുടെ ആപ്പീസ് പൂട്ടുമെന്നും ജയരാജൻ പറ‌ഞ്ഞിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയവരെ കായികമായി നേരിച്ച ജയരാജനെ ഇൻഡിഗോ മൂന്നാഴ്ത്തേക്ക് വിലക്കിയതിനു പിന്നാലെയായിരുന്നു ജയരാജന്റെ പ്രതികരണം. ഇതു വിവാദങ്ങൾക്കെതിരെയുള്ള പ്രതികരണമാണോ എന്ന ചോദ്യവുമായി ഒട്ടേറെ പേരാണ് എത്തുന്നത്. തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനം മാത്രമേ ഉള്ളൂ

എന്നാൽ ഇതൊന്നുമല്ല ശരിക്കുള്ള ജയരാജൻ എന്നാണ് ഏറ്റവും ഒടുവിലത്തെ നീക്കത്തിലൂടെ മനസ്സിലാകുന്നത്. യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയ്‌ക്ക് താൻ കത്തയച്ചതായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസിലെ ചില എംപിമാർ കത്തയച്ചതിന് പിന്നാലെയാണ് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതെന്നും തീരുമാനം തിരുത്തണമെന്നുമാണ് കത്തിൽ പറയുന്നത്. അതനുസരിച്ച് ഇൻഡിഗോയുടെ ഭാഗത്ത് നിന്നും അനുകൂലമായ നടപടിയുണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

'ഇൻഡിഗോയുടെ നിലപാട് തെറ്റാണ്. ആ തെറ്റ് മാറ്റുമോയെന്ന് നമുക്ക് നോക്കാം. ഞാൻ ചെയ്‌തത് ശരിയാണ്. എന്നെ അവർ നിരോധിച്ചെങ്കിൽ ഞാൻ അവരെയും അങ്ങ് നിരോധിച്ചു. അന്വേഷണം നടത്തിയവർക്ക് കേരളത്തിലെ സ്ഥിതിഗതികൾ അറിയാൻ പാടില്ല. യുവജനരംഗത്ത് പ്രവർത്തിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് ഒരു ട്രെയിനുണ്ടായിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞാണ് അത് അങ്ങെത്തുന്നത്. ആ ട്രെയിനിൽ കണ്ണൂരിൽ നിന്നും ഡൽഹിയിൽ പോയും ആ ട്രെയിനിൽ തിരിച്ചുവന്നും രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ള ആളാണ്. അതുകൊണ്ട് ട്രെയിനിൽ പോകുന്നതിലൊന്നും എനിക്ക് ഇപ്പോഴും ഒരു പ്രയാസവുമില്ല." അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, ഇ.പി.ജയരാജനെ വിലക്കിയ നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്. എ.എം.ആരിഫ് എംപിയാണ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകിയത്. ഇപിക്ക് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടി അപലപനീയമാണ്.

കഴിഞ്ഞ മാസം 13ന് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിജയകരമായി പ്രതിരോധിക്കുകയാണ് മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ ചെയ്തത്. അതിന് അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് അപലപനീയമാണെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നടന്നുപോയാലും ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് കഴിഞ്ഞ ദിവസം ഇ പി പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്റെ പേരിൽ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കുറേ മാനസിക രോഗമുള്ളവരും ചിന്താക്കുഴപ്പമുള്ളവരുമുണ്ട്. അവരിങ്ങനെ അയക്കും. ഇതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല എന്നായിരുന്നു ട്രോളുകളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (13 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (20 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Malayali Vartha Recommends