Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

കേന്ദ്രമന്ത്രിയോട് കരഞ്ഞ് കാലുപിടിച്ച് ഇപി! ഇൻഡി​ഗോ വിമാനം പൂട്ടിക്കും! പ്രതികാരവുമായി സർക്കാരും

19 JULY 2022 10:19 PM IST
മലയാളി വാര്‍ത്ത

More Stories...

  കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു...പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും

ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടു... സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....

  ഇന്നുമുതൽ വേനൽ മഴ പെയ്യാൻ സാധ്യത... കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

  പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

ഇൻഡിഗോ എയർലൈൻസിന്റെ ബസിനെ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തിരിക്കുകയാണ്. നികുതി അടയ്‌ക്കാതെ സർവ്വീസ് നടത്തിയ കാരണം ആരോപിച്ചാണ് നടപടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. രാമനാട്ടുകരയിൽ നിന്നാണ് ബസ് പിടികൂടിയത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്.

കരിപ്പൂർ വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.

ആർടിഒയുടെ നിർദ്ദേശ പ്രകാരം ഫറൂക്ക് ജോയിൻറ് ആർടിഒ ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. പണം അടച്ചാല്‍ ബസ്സ് വിട്ടുകൊടുക്കുമെന്ന് കമ്പനിയെ അറിയിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നും എയര്‍പോര്‍ട്ടിലായതിനാല്‍ ഇതുവരെ ബസ് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇന്ന് പുറത്തിറക്കിയപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നെന്നുമാണ് മോട്ടോർ വാഹനവകുപ്പിന്‍റെ വിശദീകരണം.

ഇൻഡിഗോ വിമാന കമ്പനി ഇപി ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി. അതുകൊണ്ട് തന്നെ ആർക്കും സംശയം ഒന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് കഴിഞ്ഞ ദിവസം ഇൻഡിഗോ കമ്പനി ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു.

യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയ്‌ക്ക് താൻ കത്തയച്ചതായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസിലെ ചില എംപിമാർ കത്തയച്ചതിന് പിന്നാലെയാണ് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതെന്നും തീരുമാനം തിരുത്തണമെന്നുമാണ് കത്തിൽ പറയുന്നത്. അതനുസരിച്ച് ഇൻഡിഗോയുടെ ഭാഗത്ത് നിന്നും അനുകൂലമായ നടപടിയുണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

'ഇൻഡിഗോയുടെ നിലപാട് തെറ്റാണ്. ആ തെറ്റ് മാറ്റുമോയെന്ന് നമുക്ക് നോക്കാം. ഞാൻ ചെയ്‌തത് ശരിയാണ്. എന്നെ അവർ നിരോധിച്ചെങ്കിൽ ഞാൻ അവരെയും അങ്ങ് നിരോധിച്ചു. അന്വേഷണം നടത്തിയവർക്ക് കേരളത്തിലെ സ്ഥിതിഗതികൾ അറിയാൻ പാടില്ല. യുവജനരംഗത്ത് പ്രവർത്തിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് ഒരു ട്രെയിനുണ്ടായിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞാണ് അത് അങ്ങെത്തുന്നത്. ആ ട്രെയിനിൽ കണ്ണൂരിൽ നിന്നും ഡൽഹിയിൽ പോയും ആ ട്രെയിനിൽ തിരിച്ചുവന്നും രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ള ആളാണ്. അതുകൊണ്ട് ട്രെയിനിൽ പോകുന്നതിലൊന്നും എനിക്ക് ഇപ്പോഴും ഒരു പ്രയാസവുമില്ല." അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, ഇ.പി.ജയരാജനെ വിലക്കിയ നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്. എ.എം.ആരിഫ് എംപിയാണ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകിയത്. ഇപിക്ക് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടി അപലപനീയമാണ്.

കഴിഞ്ഞ മാസം 13ന് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിജയകരമായി പ്രതിരോധിക്കുകയാണ് മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ ചെയ്തത്. അതിന് അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് അപലപനീയമാണെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (3 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (4 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (4 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....  (4 hours ago)

സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ  (4 hours ago)

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (9 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (9 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (9 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (9 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (10 hours ago)

Malayali Vartha Recommends