ഇതാണ് ആത്മധൈര്യം... ഈ യുവാവിനെ കണ്ട് പഠിക്കാം; കാട്ടാനയ്ക്ക് മുന്നില്‍ ധൈര്യം കൈവിടാതെ ബൈക്ക് യാത്രികന്‍

വനപാതയിലൂടെയുള്ള യാത്രകളില്‍ മിക്കപ്പോഴും വന്യമൃഗങ്ങളെ കാണാറുണ്ട്. അത് അപൂര്‍വ്വമായി മാത്രമെ റോഡിലൂടെ പോകുന്നത് കാണാനാകു. എന്നാല്‍ ഇത് കാണുമ്പോള്‍ എല്ലാവര്‍ക്കും പേടിയുമാണ്. മിക്കപ്പോഴും കാണാറുള്ളത് ആനകളെയാണ്. എന്നാല്‍ ഇവ മനുഷ്യരെ ഉപദ്യവിക്കുന്നത് പലപ്പോഴും ഭയന്നിട്ടാണ്.
കാരണം ഇവയെ കാണുമ്പോള്‍ ആളുകള്‍ നിലവിളിക്കുകയും ഓടുകയും സാധാനങ്ങള്‍ എടുത്ത് ഇവയെ എറിയുകയും മറ്റും ചെയ്യും. ഇത് കാണുമ്പോഴാണ് മിക്കപ്പോഴും ആക്രമിക്കുന്നത്. കാട്ടാനയുടെ മുന്നില്‍പ്പെട്ടാല്‍ ആരായാലും ഒന്ന് പേടിക്കും പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടാനും ശ്രമിക്കും. എന്നാല്‍ ഒറ്റയാന്‍ തൊട്ടു തൊട്ടില്ല എന്നമട്ടില്‍ എത്തിയിട്ടും കുലക്കമില്ലാതെ ബൈക്കില്‍ ഇരിക്കുന്ന ഒരു യുവാവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
യുവാവ് പറഞ്ഞ് നിര്‍മാണത്തിലിരിക്കുന്ന വാല്‍പ്പാറ ഗേറ്റ് റസ്റ്ററന്റിന്റെ ടൈല്‍ ജോലികള്‍ കഴിഞ്ഞ് ഡാറ്റ്‌സന്‍ മടങ്ങുമ്‌ബോഴായിരുന്നു സംഭവം. ഷോളയാറിനു സമീപം വനപാതയിലെ വളവിലാണ് ഡാറ്റ്‌സന്‍ ആനയുടെ മുന്നില്‍പ്പെട്ടത്.
ബൈക്കിനടുത്തേക്ക് ആന എത്തിയപ്പോള്‍ ഡാറ്റ്‌സന്‍ ബൈക്ക് ഓഫ് ചെയ്ത് അനങ്ങാതെ അവിടെത്തന്നെ ഇരുന്നു. മുന്നോട്ട് വന്ന ആന ടയറില്‍ കൊമ്ബു കൊണ്ട് തട്ടി. തുമ്ബിക്കൈ ദേഹത്തു തട്ടി. ധൈര്യത്തോടെ ഇരുന്നതുകൊണ്ടാണ് ആന ഉപദ്രവിക്കാതെ മടങ്ങിയതെന്നാണ് ഡാറ്റ്‌സന്‍ കരുതുന്നത്.
തൊട്ടുപിറകില്‍ എത്തിയ ബൈക്ക് യാത്രക്കാരായ സഞ്ചാരികളാണ് മൊബൈലില്‍ വിഡിയോ പകര്‍ത്തിയത്. യുവാവിന് അരികിലേക്ക് ഒറ്റായാന്‍ നടന്നടുക്കുമ്‌ബോള്‍ പിറകിലുള്ള വാഹനത്തിലെ യുവതി ഭയന്ന് വണ്ടി തിരിക്കാന്‍ ആവശ്യപ്പടുന്നുണ്ട്.
സാവധാനത്തില്‍ തലകുലുക്കി നടന്നെത്തിയ ഒറ്റയാന്‍ ബൈക്കില്‍ കുത്തുന്നുണ്ടോ എന്നത് വ്യക്തമല്ല. കാട്ടാന അടുതെത്തിയിട്ടും ചലനമറ്റ് ബൈക്കില്‍ നിന്നും പിടിവിടാതെ യുവാവ് ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha























