നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതിയായി എറണാകുളം സബ്ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കി....ഇന്നലെ വൈകുന്നേരത്തോടെയാണ് സുനിയെ ഇവിടെയെത്തിച്ചത്

നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതിയായി എറണാകുളം സബ്ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ഇന്നലെ വൈകുന്നേരത്തോടെയാണ് സുനിയെ ഇവിടെയെത്തിച്ചത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതര്‍ .
അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ് കോടതിയെ സമീപിച്ചത്.
ഈ ഹര്‍ജി ജൂലായ് 13-ന് തള്ളി. ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























