മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ജാമ്യം ലഭിച്ച മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരാകും.... ഇന്ന് മുതല്‍ മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം നല്‍കിയത്

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ ജാമ്യം ലഭിച്ച മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് മുതല്‍ മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം നല്‍കിയത്.
അതേസമയം, ശബരീനാഥന് എതിരായ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അറസ്റ്റിനെതിരെ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനാണ് നീക്കം.
അതേസമയം കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെ ജയിലിടയ്ക്കാനുള്ള ശ്രമം കോടതി പരാജയപ്പെടുത്തിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ സംഭവം സര്‍ക്കാരിന്റെ ആയുധമായി മാറിയ പോലീസിന് കനത്ത നാണക്കേടുമാണ്.
പോലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകര്‍ക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരേ കൂടുതല്‍ കരുത്തോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പോരാടുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മാത്രവുമല്ല കെ.എസ് ശബരീനാഥനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം തകര്‍ന്നുവീണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് പ്രതിഷേധം മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ഇതൊന്നും പരിഗണിക്കാതെ തന്നെ പോലീസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും സതീശന്‍. . സ്വര്‍ണ കള്ളക്കടത്ത് കേസില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള സിപിഎമ്മിന്റെ എല്ലാ ശ്രമങ്ങളും ജനങ്ങള്‍ക്കുമുന്നില്‍ അനാവരണം ചെയ്യപ്പെടുകയാണ്.
https://www.facebook.com/Malayalivartha























