തൃശൂര്‍ വരന്തരപ്പിള്ളിയിലെ ജനവാസ മേഖലയില്‍ ഭീതിപരത്തിയ കാട്ടാനകള്‍ കാട് കയറി..... ഇന്നലെ ഉച്ചതിരിഞ്ഞാണ് ആനകള്‍ കാട് കയറിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത്,ആനകളെ കാട് കയറ്റാന്‍ രണ്ട് ദിവസമായി ജനകീയ സമിതിയുള്‍പ്പടെ തീവ്ര പരിശ്രമത്തിലായിരുന്നു

തൃശൂര്‍ വരന്തരപ്പിള്ളിയിലെ ജനവാസ മേഖലയില്‍ ഭീതിപരത്തിയ കാട്ടാനകള്‍ കാട് കയറി. ഇന്നലെ ഉച്ചതിരിഞ്ഞാണ് ആനകള്‍ കാട് കയറിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത്. ആനകള്‍ ഉണ്ടായിരുന്ന പ്രദേശം മുഴുവന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് സ്ഥിരീകരിച്ചത്.
ആനകളെ കാട് കയറ്റാന്‍ രണ്ട് ദിവസമായി ജനകീയ സമിതിയുള്‍പ്പടെ തീവ്ര പരിശ്രമത്തിലായിരുന്നു. പത്തു സംഘങ്ങളായി തിരിഞ്ഞായിരുന്നു ആനകളെ കാടുകയറ്റാന്‍ ശ്രമം നടത്തി വന്നത്.
തേക്ക് തോട്ടത്തില്‍ നിലയുറപ്പിച്ച രണ്ട് കാട്ടാനകളെ തുരത്താന്‍ പടക്കം പൊട്ടിച്ചു. തീ കത്തിച്ചും ആനകളെ ഓടിച്ചു. കാട്ടാനയിറങ്ങിയ പ്രദേശങ്ങളില്‍ ജനം പുറത്തിറങ്ങരുതെന്ന് തലേന്നുതന്നെ ഉച്ചഭാഷണിയിലൂടെ അറിയിപ്പുകളും കൊടുത്തിരുന്നു.
https://www.facebook.com/Malayalivartha

























