രക്ഷപ്പെട്ടത് കഷ്ടിച്ച്... കഴുത്തില്‍ ചുറ്റിയ ചൂണ്ടക്കൊളുത്തുകളില്‍ കുരുങ്ങാതെ ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലും അമ്പരപ്പിലുമായിരുന്നു 'പ്രഗതിയ' ബാര്‍ജ് ജീവനക്കാരന്‍

രക്ഷപ്പെട്ടത് കഷ്ടിച്ച്... കഴുത്തില്‍ ചുറ്റിയ ചൂണ്ടക്കൊളുത്തുകളില്‍ കുരുങ്ങാതെ ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലും അമ്പരപ്പിലുമായിരുന്നു 'പ്രഗതിയ' ബാര്‍ജ് ജീവനക്കാരന്‍ ..
'ചൂണ്ടയിട്ടയാള്‍ ബലം പിടിച്ചിരുന്നെങ്കിലോ കെട്ടിവച്ചിട്ടു പോകുന്ന ചൂണ്ട ആയിരുന്നെങ്കിലോ പണി പാളിയേനെ...' ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലും അമ്പരപ്പിലുമായിരുന്നു ബാര്‍ജ് ജീവനക്കാരനായ ഇ.കെ.ജോര്‍ജ്.
കൊച്ചി തുറമുഖത്തു നിന്ന് അമ്പലമുകള്‍ ഫാക്ടിലേക്ക് അമോണിയയുമായി പോകുമ്പോഴാണ് വൈകുന്നേരം ആറരയോടെ ബാര്‍ജ് തേവര അലക്‌സാണ്ടര്‍ പറമ്പിത്തറ പാലത്തിന് അടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ബാര്‍ജ് ഓടിക്കുന്ന മാസ്റ്റര്‍ക്കു ദിശ പറഞ്ഞു കൊടുക്കാനായി ഏറ്റവും മുന്നില്‍ ലുക്ക് ഔട്ട് നില്‍ക്കുകയായിരുന്നു ജോര്‍ജ്. പെട്ടെന്നാണു പാലത്തില്‍ നിന്നു 10 വലിയ കൊളുത്തുകള്‍ ഉള്ള ചൂണ്ട നാരുകള്‍ താഴോട്ട് പതിച്ചത്.
കഴുത്തില്‍ കുരുങ്ങിയ ചൂണ്ടനാരുകളില്‍ ജോര്‍ജ് പിടുത്തമിട്ടതോടെ ചൂണ്ട താഴേയ്ക്കു പോന്നു. കൊളുത്തുകള്‍ വസ്ത്രത്തില്‍ ഉടക്കിയതു കൊണ്ടു മാത്രമാണ് കഴുത്തില്‍ കോര്‍ന്നില്ല. അതു കൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്നു ജീവനക്കാര്‍ പറഞ്ഞു.
അതേസമയം പാലങ്ങള്‍ക്ക് അടിയിലെത്തുമ്പോള്‍ എപ്പോഴും പേടിയാണെന്നും രാത്രികളിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അവര്‍ ഓര്‍ക്കുന്നു. ചൂണ്ടയിടുന്നതൊക്കെ നല്ലതാണെങ്കിലും ബാര്‍ജും മറ്റു ജലയാനങ്ങളും കടന്നു പോകുന്ന ചാനലില്‍ നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.
https://www.facebook.com/Malayalivartha

























