പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തി... സപ്ലൈകോ വഴി സബ്സിഡിയോടെ വില്‍ക്കുന്ന 13 ഉത്പന്നങ്ങള്‍ക്കും വിലയില്‍ വര്‍ദ്ധനവ്

പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തി... സപ്ലൈകോ വഴി സബ്സിഡിയോടെ വില്‍ക്കുന്ന 13 ഉത്പന്നങ്ങള്‍ക്കും വിലയില്‍ വര്‍ദ്ധനവ്.
സപ്ലൈകോ അവശ്യവസ്തുക്കള്‍ കൂടുതലും വില്‍ക്കുന്നത് അരക്കിലോ ഒരുകിലോ പാക്കറ്റുകളിലാണ്. ധാന്യങ്ങളില്‍ മിക്കതും പാക്കറ്റിലാണ്. ഇതോടെ 25 കിലോയില്‍ താഴെയുള്ള പാക്കറ്റിന് ബാധകമായ അഞ്ചുശതമാനം ചരക്കു-സേവന നികുതി ഈ ഉത്പന്നങ്ങള്‍ക്ക് ബാധകമാകും. അരിക്കും പയറിനുമെല്ലാം ഇതു ബാധകമാകും.
ജി.എസ്.ടി. ഭാരം കൂടി സര്‍ക്കാര്‍ ഏറ്റെടുത്ത് വില്‍പ്പന തുടരുന്നത് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തുക. വില കൂട്ടാതിരിക്കാനുള്ള ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്.
ഉത്പന്നങ്ങള്‍ക്കെല്ലാം സപ്ലൈകോയിലും വിലകൂടുന്ന സാഹചര്യമാണുള്ളത്. സബ്സിഡി ഉത്പന്നങ്ങള്‍ക്കും ജി.എസ്.ടി. നടപ്പാക്കേണ്ടിവരും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. സപ്ലൈകോ ധാന്യങ്ങള്‍ പാക്കറ്റുകളില്‍ നല്‍കുന്നത് വില്‍പ്പനയുടെയും ജനങ്ങളുടെയും സൗകര്യത്തിനാണെന്ന് കേന്ദ്രത്തെ ധരിപ്പിക്കും. മറ്റ് ബ്രാന്‍ഡ് ഉത്പന്നങ്ങളെപ്പോലെയല്ല സപ്ലൈകോയുടേത്. അതിനാല്‍ ഇളവ് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























