ആ മണ്ടന്‍ തീരുമാനം പിണറായി പുറത്തേയ്ക്ക് പി ശശി കൊടുത്ത പണി

തൊടുന്നതെല്ലാം പാളുന്നു. പിസി ജോര്‍ജിന്റെ അറസ്റ്റിന് ശേഷം സര്‍ക്കാരിന് തൊട്ടതെല്ലാം പിഴക്കുമ്പോള്‍. സിപിഎമ്മിന്റെ ആ തീരുമാനം ആന മണ്ടത്തരമായിപ്പോയോ എന്നാണ് പാര്‍ട്ടി അണികള്‍ പോലും ചോദിക്കുന്നത് സ്വപ്‌നാ സുരേഷിന്റെ സ്വര്‍ണ്ണ കടത്ത് വെളിപ്പെടുത്തലിന് പിന്നാലെയാണ് സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം പിഴയ്ക്കാന്‍ തുടങ്ങുന്നത്. പീഡന കേസില്‍ പിസി ജോര്‍ജിനെ ജയിലില്‍ അടയ്ക്കാനുള്ള ശ്രമം പൊളിഞ്ഞിരുന്നു. ശബരിനാഥിന്റെ അറസ്റ്റും സര്‍ക്കാരിന് പാളി. വധശ്രമക്കേസിലാണ് അറസ്റ്റ് എങ്കില്‍ കൂടി ആയി ഒരു ദിവസം പോലും ശബരിനാഥിനെ അകത്തിടാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
അങ്ങനെ അങ്ങനെ തിരിച്ചടി മാത്രമാണ് പിണറായിക്കിപ്പോള്‍ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ആഭ്യന്തര വകുപ്പിന്റെ മാറുന്ന പ്രവര്‍ത്തനശൈലി ഗുണത്തെക്കാള്‍ ദോഷമെന്നു ചിന്തിക്കുന്ന ഒരു വിഭാഗം സിപിഎം നേതൃത്വത്തിലുണ്ട്. അവര്‍ക്കിപ്പോള്‍ പിണറായി ഒരു ഭൂലോക പരാജയമായി തോന്നിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഈ തിരിച്ചടികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് ചൂണ്ടപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലേയ്ക്കാണ്. പിണറായിയുടെ അന്ധകനായി രണ്ടാമതും അവതാരമെടുത്തതാണോ പി ശശി എന്ന സംശയം ഉയര്‍ത്തുന് പാര്‍ട്ടി അണികളും ഉണ്ട് . പക്ഷേ പ്രതിപക്ഷത്തിന് അക്കാര്യത്തില്‍ നല്ല ഉറപ്പാണ് അതുകൊണ്ടാണ്. എല്ലാത്തിനും കാരണം അവിടത്തെ പുതിയ അമിതാധികാര ശക്തികള്‍ എന്നു പ്രതിപക്ഷ കഴിഞ്ഞ ദിവസം നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. ആ അമിതാധികാര ശക്തികള്‍ എന്നതുകൊണ്ട് വിഡി ഉദ്ദേശിച്ചത് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ തന്നെയാണ്. പുത്തലത്ത് ദിനേശനു പകരം ശശി ആ പദവി ഏറ്റെടുത്തതോടെയാണ് സിപിഎമ്മിന് പാളിത്തുടങ്ങുന്നത്. കോണ്‍ഗ്രസിനിതൊരു പക വീട്ടലായി തോന്നാം.
സ്വപ്ന സുരേഷിന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളില്‍ ഒരാളുമായ സരിത്തിനെ തിരക്കിട്ട് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തതു മുതലാണ് വകുപ്പിന്റെ പ്രവര്‍ത്തനത്തിലെ മാറ്റം പുറത്തു പ്രകടമായത്. വിജിലന്‍സിന്റെ ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടിയെ വിവരക്കേടായാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശേഷിപ്പിച്ചത്. പി.സി.ജോര്‍ജിന്റെ രണ്ട് അറസ്റ്റുകള്‍ ഇതിനു ശേഷം വാര്‍ത്തകളില്‍ ഇടംപിടിച്ചു. വിവാദ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ ജോര്‍ജിനെ അതുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം സരിത നായരുടെ പരാതിയുടെ പേരില്‍ പൊലീസ് കുടുക്കാന്‍ ശ്രമിച്ചു. രാത്രി തന്നെ ജാമ്യവുമായി ജോര്‍ജ് തലസ്ഥാനം വിട്ടു.
ശബരീനാഥന്റെ കാര്യത്തിലും സമാനമായ രീതിയിലാണു കാര്യങ്ങളുണ്ടായത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ മറികടക്കാനുളള അടവ് പൊലീസ് ഉപയോഗിച്ചെന്ന ആരോപണം ശക്തം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നിട്ടും ശബരിക്കു ജാമ്യം നിഷേധിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും പൊലീസ് നടത്തിയത് കോടതി തളളി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് യാത്രാ വിലക്കു പ്രഖ്യാപിച്ച ഇന്‍ഡിഗോ കമ്പനിക്കെതിരെ സര്‍ക്കാരിന്റെ പ്രതികാര ശൈലി പ്രകടമായതും ഇന്നലെ തന്നെ. നികുതി അടച്ചില്ലെന്ന പേരില്‍ അവരുടെ ബസ് കോഴിക്കോട്ട് പിടിച്ചെടുത്തത് യാദൃച്ഛികമായി ആരും കരുതുന്നില്ല. ഇത് ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള വിശ്വാസ്യത പോകാന്‍ മാത്രമേ ഉപകരിക്കൂ...
ഇതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന് രണ്ടാം വിക്കറ്റ് നഷ്ടമായി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ രാജിവച്ചു. മന്ത്രി ആന്റണി രാജു ജട്ടിക്കേസില്‍ പ്രതിസ്ഥാനത്താണ്. അങ്ങനെ പ്രതിപക്ഷത്തേയും ശത്രുക്കളേയും വെട്ടിലാക്കാന്‍ തന്ത്രമൊരുക്കുമ്പോള്‍ മറുവശത്ത് സ്വന്തം ആളുകളും വീഴുന്നു. എകെജി സെന്റര്‍ ബോംബാക്രമണത്തിലെ പ്രതിയെ പിടിക്കാത്തത് സര്‍ക്കാരിന് വലിയ തലവേദനയുമാണ്.
എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്റെ അറസ്റ്റും പ്രതികാരമായിരുന്നു. സ്വര്‍ണ്ണ കടത്തില്‍ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന് ശേഷം ഷാജ് കിരണ്‍ നടത്തിയ ഇടപെടലും പൊളിഞ്ഞു. അങ്ങനെ എവിടെയോ എല്ലാം പിഴയ്ക്കുകയാണ്. പ്രതികാര വഴിയില്‍ സര്‍ക്കാര്‍ നീങ്ങുന്നു. എകെജി സെന്റര്‍ ബോംബാക്രമണ കേസിലെ പ്രതിയെ കണ്ടു പിടിക്കാന്‍ പൊലീസിന് കഴിയുന്നുമില്ല. ഇതെല്ലാം സിപിഎമ്മിനേയും ചിന്തിപ്പിക്കുന്നുണ്ട്. എന്നാല്‍ ശബ്ദിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. വിമര്‍ശനങ്ങളെ പ്രതികാരത്തോടെ കാണുന്ന നയമാണ് ആഭ്യന്തര വകുപ്പിന്റേതെന്ന വാദം ശക്തമാണ്.
എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജികൃഷ്ണനെ ഒരു ദിവസം ജയിലിലാക്കി. ഇതു തന്നെയാണ് ശബരിനാഥിന്റെ അറസ്റ്റിലും ആഗ്രഹിച്ചത്. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് സമാനം. ശബരീനാഥന്റെ കാര്യത്തിലും സമാനമായ രീതിയിലാണു കാര്യങ്ങളുണ്ടായത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ മറികടക്കാനുള്ള അടവ് പൊലീസ് ഉപയോഗിച്ചെന്ന ആരോപണം ശക്തം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നിട്ടും ശബരിക്കു ജാമ്യം നിഷേധിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും പൊലീസ് നടത്തിയത് കോടതി തള്ളി. ഇനിയും ഈ അമിതാധികാരികള്‍ തപ്പത്തിരുന്ന് റൂളുവിട്ടാല്‍ പിണറായിക്് താമസിയാതെ ഈ മുഖ്യമന്ത്രിക്കസേര ഒഴിയേണ്ടി വരും
https://www.facebook.com/Malayalivartha