രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയത് കെ.ടി. ജലീൽ.... സ്വപ്നയുടെ ഒന്നൊന്നര പൂട്ട്... ലിസ്റ്റിൽ അടുത്തത് മുഖ്യമന്ത്രി

മുൻമന്ത്രി കെ.ടി.ജലീൽ ദേശവിരുദ്ധ പ്രവൃത്തികൾ ചെയ്തു എന്നതിന്റെ തെളിവു വക്കീലിനു കൊടുത്തിട്ടുണ്ട് എന്നും, നാളെ അതു കോടതിയിൽ ഫയൽ ചെയ്യും. ആരാണ് ദേശദ്രോഹപ്രവൃത്തി ചെയ്തതെന്നു നാളെ അറിയും. ഇഡി ഈ കേസ് അന്വേഷിക്കുമ്പോൾ എല്ലാം പുറത്തു വരും. നാളത്തെ അഫിഡവിറ്റിലൂടെ എല്ലാം വ്യക്ത്മാകുമെന്നും സ്വര്‍ണക്കടത് കേസ് പ്രതി സ്വപ്ന പറഞ്ഞു.
മുന്‍ മന്ത്രി കെ. ടി. ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ഇതിനുള്ള തെളിവുകള്‍ കോടതിയില്‍ നാളെ സമര്‍പ്പിക്കുമെന്നും സ്വപ്‌ന സുരേഷ്. മന്ത്രി സ്ഥാനത്ത് ഇരുന്നപ്പോളാണ് കെ. ടി. ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്. തെളിവുകള്‍ അഭിഭാഷകന് കൈമാറി കഴിഞ്ഞു.
സത്യവാങ്മൂലത്തിനൊപ്പമാകും അവ കോടതിയില്‍ നാളെ സമര്‍പ്പിക്കുമെന്നും സ്വപ്‌ന വ്യക്തമാക്കി. നാളെ തെളിവുകള്‍ സമര്‍പ്പിക്കുന്നതോടെ തനിക്കെതിരെ ചുമത്തിയ ഗൂഡാലോചന കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുവരുമെന്നും ആരാണ് ഗൂഢാലോചനകള്‍ നടത്തിയിരുന്നതെന്ന് തെളിയിക്കപ്പെടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
തന്റെ വക്കീലന്മാരെ കയ്യിലെടുക്കാൻ ശ്രമിക്കുകയും അതിനു വഴങ്ങാത്ത വക്കീലന്മാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുകയാണ്. പാലക്കാട് കണ്ടിട്ടില്ലാത്ത പയ്യന്റെ പേരിൽ, ക്രൈംബ്രാഞ്ച് പറഞ്ഞതു ചെയ്യാത്തതിനു കേസെടുക്കുന്നു. സന്ദീപ് നായരെന്ന സ്ഥിരം കുറ്റവാളിയെ ഉപയോഗിച്ച് ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുന്നു. തന്റെ വോയ്സ് റെക്കോർഡ് എടുത്തു റിലീസ് ചെയ്യുന്നു. കോടതിയിൽ പറയുന്ന കാര്യങ്ങൾ കള്ളമാണ് എന്നാണ് അവർ പറയുന്നത്. ഒന്നിനും തെളിവില്ലെന്നും പറയുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്‌ന സുരേഷ്. കേരളത്തില്‍ അന്വേഷണം നടന്നാല്‍ പുറത്തു വരില്ലെന്ന പേടിയുണ്ടായിരുന്നു. ഇഡിയില്‍ ഇപ്പോള്‍ വിശ്വാസം വരുന്നുണ്ട്. പുതിയ നീക്കം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെന്നും സ്വപ്‌ന പ്രതികരിച്ചു.
നേരത്തെ ശിവശങ്കര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇഡി, എന്‍ഐഎ തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സികളെക്കുറിച്ച് ഭയക്കേണ്ടതില്ല. കാരണം കേരളത്തില്‍ എന്‍ഐഎ എടുത്ത കേസ് കൈകാര്യം ചെയ്യുന്നത് കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ കൂടി ചേര്‍ന്നാണ്. അവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള ആളുകളാണ്. അതിനാല്‍ കേരളത്തില്‍ കേസ് നടത്തുന്നത് സ്വാധീനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും ഈ സാഹചര്യത്തില്‍ കേസ് കര്‍ണാടകയിലേക്ക് മാറ്റാനുള്ള ഇഡിയുടെ നീക്കം സ്വാഗതാര്‍ഹമാണെന്നും സ്വപ്‌ന പറഞ്ഞു.
കേരളത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്തു കേസ് വിചാരണ കര്‍ണാടകയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ സാക്ഷികളെ സംസ്ഥാന സര്‍ക്കാര്‍ സ്വാധീനിച്ചേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടിയെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കേസ് ബെംഗളൂരു കോടതിയിലേക്ക് മാറ്റാന്‍ ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കോടതി സ്വർണക്കള്ളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇഡിയുടെ പുതിയ നീക്കം. നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായ നീക്കമാണ് ഇഡിയുടേതെന്ന് കരുതുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരെ ഉള്‍പ്പെടെ ഈ കേസില്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരേ പ്രതിയുടെ വെളിപ്പെടുത്തലുകളും ഉണ്ടായി. രാഷ്ട്രീയമായി വന്‍ കോളിളക്കം സൃഷ്ടിച്ച ഈ കേസ് സംസ്ഥാനത്തിനു വെളിയില്‍ വിചാരണ നടത്തുന്നതിനാണ് ഇ ഡി അനുമതി ചോദിച്ചിരിക്കുന്നത്.
സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇഡിയുടെ പുതിയ നീക്കം. നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha