എകെജി സെന്ററിൽ പടക്കം എറിഞ്ഞത് സിപിഎമ്മുകാരൻ... തെളിവ് മുക്കി പോലീസ്? രക്ഷിച്ചത് ആ ഉന്നതനെ! പ്രതികൾ എകെജി സെന്ററിൽ ഒളിച്ചിരിക്കുന്നു?

തുടര്‍ച്ചയായ തിരിച്ചടികളില്‍ നാണം കെട്ടിരിക്കുകയാണ് മുഖ്യമന്ത്രിയും പോലീസും. പുത്തലത്ത് ദിനേശനു പകരം പൊളിറ്റിക്കല്‍ സെക്രട്ടറി പദവി പി.ശശി ഏറ്റെടുത്തതോടെയാണ് ഇത്തരം നീക്കങ്ങളുടെ തുടക്കമെന്നാണ് പ്രതീപക്ഷ ആരോപണം. മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ടു മുന്‍ എം.എല്‍.എ കെ. എസ്. ശബരീനാഥനെ അറസ്‌റ്റ് ചെയ്‌ത പോലീസിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി സെഷന്‍സ് കോടതി വിധി.
അതുപോലെയായിരുന്നു പിസിയുടേതും. ശബരീനാഥനു ജാമ്യം ലഭിക്കില്ലെന്നായിരുന്നു അവസാനനിമിഷംവരെയും ശംഖുമുഖം എ.സി.പി: ഡി. കെ. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം കരുതിയിരുന്നത്. പഴുതടച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകരുടെ സഹായത്തോടെ തയാറാക്കിയതും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു.
ഇതിനിടയിലാണ് പോലീസിനെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുന്നത്. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎം തന്നെയാണെന്നതിന്റെ തെളിവുകളാണ് ജനം ടിവി പുറത്തുവിട്ടതായി അവകാശപ്പെടുന്നത്. അന്വേഷണം വഴിമുട്ടിക്കാൻ ഉന്നതരുടെ ഇടപെടൽ നടന്നതായാണ് അവർ കണ്ടെത്തിയിരിക്കുന്നത്. ജനം ടിവി റിപ്പോർട്ടർ വി വിനീഷ് ആണ് ഈ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
30-06-22 11 മണി മുതൽ 11.45 വരെ 12 തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ KL01 BS 0194 എന്ന ചുവന്ന ഹോണ്ട ആക്ടീവ കടന്നുപോയത്. എന്നാൽ ഇപ്പോൾ ആ ആക്ടിവയെ കുറിച്ച് അന്വേഷണത്തിൽ എവിടെയും പരാമർശമില്ല. ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമയെന്നും അവർ അവകാശപ്പെടുന്നുണ്ട്. 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട് എന്നുള്ള ചില വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
അതേസമയം, ശബരീനാഥനു ജാമ്യം ലഭിച്ചതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് വിലയിരുത്തല്‍. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളിയ ഇ.പി. ജയരാജനെതിരേ കേസെടുക്കണമെന്ന ആവശ്യം ഇനി ശക്‌തമാകും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്‌തതിനേക്കാള്‍ കടുത്ത കുറ്റം ജയരാജന്‍ നടത്തിയെന്നു വിമാന കമ്പനിതന്നെ പറയുന്നുണ്ട്.
എല്‍.ഡി.എഫ്. കണ്‍വീനര്‍ക്കെതിരേ യു.ഡി.എഫ്. നിയമനടപടികളിലേക്കു നീങ്ങും. അക്കാര്യം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്‌തമാക്കിക്കഴിഞ്ഞു. ശബരിനാഥിനെ മൂന്നു ദിവസം കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം തള്ളിയാണു കോടതി ജാമ്യംഅനുവദിച്ചത്.
എ.കെ.ജി. സെന്ററിനുനേരേ നടന്ന ആക്രമണത്തിലെ പ്രതികളെ പിടിക്കേണ്ടിവരുമെന്നു പോലീസ് സര്‍ക്കാരിനെ അറിയിച്ചതായി സൂചനയുണ്ട്. ആഭ്യന്തരവകുപ്പിനും സി.പി.എമ്മിനും നാണക്കേടായ ഈ സംഭവത്തില്‍ പോലീസ് യഥാര്‍ഥ കുറ്റവാളിയെ പിടിച്ചാല്‍ തിരിച്ചടിയാകുമെന്ന ആശങ്കയും ശക്‌തമാണ്.
ആഭ്യന്തര വകുപ്പില്‍ പുതിയ അധികാര ശക്തികളെത്തിയതോടെയാണ് തിരിച്ചടികളുടെ തുടക്കം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ഒരാളായ സരിത്തിനെ തിരക്കിട്ട് ഐഡന്റിറ്റി വെളിപ്പെടുത്താതെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തതാണ് ആദ്യ സംഭവം. വിവാദ പ്രസംഗത്തിന്റെ പേരില്‍ വെളുപ്പിനെ വീട്ടിലെത്തി അറസ്റ്റു ചെയത് ജാമ്യത്തില്‍ വിട്ട പി.സി. ജോര്‍ജിനെ സരിതയുടെ പരാതിയിന്‍മേല്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി കുടുക്കാനാണ് പോലീസ് ശ്രമിച്ചത്. രാത്രി കോടതി ജാമ്യം കൊടുത്തതോടെ ആ നീക്കവും പൊളിഞ്ഞു. സംസ്ഥാനത്ത് ലഹളയ്ക്കായി ഗൂഢാലോചന നടത്തി എന്ന കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പി. സി. ജോര്‍ജിന് സോപാധികമായാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ആരോപണങ്ങളുന്നയിച്ച സ്വപ്‌ന സുരേഷ് പി.സി. ജോര്‍ജുമായി ചേര്‍ന്ന് മുഖ്യമന്ത്രിക്കതിരേ ആസൂത്രിത ഗൂഢാലോചന നടത്തിയെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ഇന്നലെ അറിയിച്ചത്. എച്ച.ആര്‍.ഡി.എസിന്റെ സെക്രട്ടറി അജികൃഷ്ണന്‍ പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ പഴയ കേസിന്റെ പേരില്‍ അറസ്റ്റിലായതും സ്വപ്നയ്ക്ക് ജോലി കൊടുത്തതിന്റെ പ്രതികാരമാണെന്ന് ആക്ഷേപമുണ്ട്. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് യാത്രാ വിലക്കു പ്രഖ്യാപിച്ച ഇന്‍ഡിഗോ കമ്പനിയുടെ ബസ് നികുതി അടച്ചില്ലെന്ന പേരില്‍ കോഴിക്കോട്ട് പിടിച്ചെടുത്തതും ഇന്നലെയാണ്.
https://www.facebook.com/Malayalivartha